സമുദായ നേതാക്കളെയും മതമേലധ്യക്ഷന്മാരെയും സന്ദര്‍ശിച്ച് വോട്ട് തേടി ജിബി പാത്തിക്കല്‍ 

പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ജിബി പാത്തിക്കല്‍ തിരുവാങ്കുളത്തെ യാക്കോബായ സഭ ക്യംത സെമിനാരിയിലെത്തി ബസേലിയോസ് ജോസഫ് പ്രഥമന്‍ ബാവയെ സന്ദര്‍ശിച്ച് അനുഗ്രഹം തേടിയപ്പോള്‍

 

പെരുമ്പാവൂര്‍:  സമുദായ സംഘടനാ നേതാക്കളെയും, മതമേലധ്യക്ഷന്മാരെയും നേരില്‍കണ്ട് വോട്ടുകള്‍ അഭ്യര്‍ത്ഥിച്ച് പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജിബി പാത്തിക്കല്‍. തിരുവാങ്കുളത്തെ ക്യംത സെമിനാരിയിലെ ബസേലിയോസ് ജോസഫ് പ്രഥമന്‍ ബാവ, യാക്കോബായ സഭ പെരുമ്പാവൂര്‍ മേഖലാ മെത്രാപ്പോലീത്ത മാത്യൂസ് മോര്‍ അഫ്രേം എന്നിവരെ സന്ദര്‍ശിച്ച് സ്ഥാനാര്‍ഥി അനുഗ്രഹം വാങ്ങി.

എന്‍ഡിഎ നേതാക്കളോടൊപ്പം കുന്നത്തുനാട് എസ്എന്‍ഡിപി യൂണിയന്‍ ആസ്ഥാനത്ത് എത്തിയ പെരുമ്പാവൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ജിബി പാത്തിക്കല്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നു.

 

 

തുടര്‍ന്ന് കുന്നത്തുനാട് എസ്എന്‍ഡിപി യൂണിയന്‍ ആസ്ഥാനത്ത് എത്തിയ എന്‍ഡിഎ സ്ഥാനാര്‍ഥി ഗുരുമണ്ഡപത്തില്‍ ദര്‍ശനം നടത്തി. തുടര്‍ന്ന് എസ്എന്‍ഡിപി യൂണിയന്‍ ചെയര്‍മാന്‍ കെ.കെ കര്‍ണന്‍, മറ്റ് ഭാരവാഹികള്‍, ജീവനക്കാര്‍ തുടങ്ങിയവരെ നേരില്‍കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു. കുറുപ്പംപടി ടൗണ്‍, കീഴില്ലം, പുല്ലുവഴി, മലമുറി, വട്ടക്കാട്ടുപടി, ഇരിങ്ങോള്‍, വൈദ്യശാലപ്പടി എന്നിവിടങ്ങളിലും സ്ഥാനാര്‍ഥി വോട്ട് അഭ്യര്‍ത്ഥിച്ച് പ്രചരണം നടത്തി.

വോട്ട് തേടിയെത്തിയ പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ജിബി പാത്തിക്കലിനെ യാക്കോബായ സഭ പെരുമ്പാവൂര്‍ മേഖലാ മെത്രാപ്പോലീത്ത മാത്യൂസ് മോര്‍ അഫ്രേം അനുഗ്രഹിക്കുന്നു

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു