ശ്രേഷ്ഠ ബസേലിയോസ് ജോസഫ് ബാവയുടെ അനുഗ്രഹം തേടി ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍

നിയസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ട്വന്റി20-എന്‍ഡിഎ സ്ഥാനാര്‍ഥികളായ അഞ്ജലി നായര്‍ (തൃപ്പൂണിത്തുറ), ബാബു ദിവാകരന്‍ (കുന്നത്ത് നാട്), ജിബി അബ്രാഹം (പിറവം) എന്നിവര്‍ യാക്കോബായ സഭ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് ബാവയെ സന്ദര്‍ശിച്ച് അനുഗ്രഹം തേടിയപ്പോള്‍. ട്വന്റി20 പാര്‍ട്ടി ചെയര്‍മാന്‍ ബോബി എം. ജേക്കബ് സമീപം

പിറവം നിയോജകമണ്ഡലം സ്ഥാനാര്‍ഥി ജിബി അബാഹം, തൃപ്പൂണിത്തുറ നിയോജകമണ്ഡലം സ്ഥാനാര്‍ഥി അഞ്ജലി നായര്‍, കുന്നത്ത് നാട് നിയോജമകണ്ഡലം സ്ഥാനാര്‍ഥി ബാബു ദിവാകരന്‍ എന്നിവരാണ് ഇന്നലെ തിരുവാങ്കുളം ക്യംത സെമിനാരിയില്‍ എത്തി ശ്രേഷ്ഠ ബസേലിയോസ് ജോസഫ് ബാവയെ സന്ദര്‍ശിച്ച് അനുഗ്രഹം തേടിയത്.

 

തിരുവാങ്കുളം:  നിയസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി യാക്കോബായ സഭ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് ബാവയെ സന്ദര്‍ശിച്ച് ട്വന്റി20-എന്‍ഡിഎ സ്ഥാനാര്‍ഥികള്‍. പിറവം നിയോജകമണ്ഡലം സ്ഥാനാര്‍ഥി ജിബി അബാഹം, തൃപ്പൂണിത്തുറ നിയോജകമണ്ഡലം സ്ഥാനാര്‍ഥി അഞ്ജലി നായര്‍, കുന്നത്ത് നാട് നിയോജമകണ്ഡലം സ്ഥാനാര്‍ഥി ബാബു ദിവാകരന്‍ എന്നിവരാണ് ഇന്നലെ തിരുവാങ്കുളം ക്യംത സെമിനാരിയില്‍ എത്തി ശ്രേഷ്ഠ ബസേലിയോസ് ജോസഫ് ബാവയെ സന്ദര്‍ശിച്ച് അനുഗ്രഹം തേടിയത്. സ്ഥാനാര്‍ത്ഥികളെ അനുഗ്രഹിച്ച അദ്ദേഹം എല്ലാവര്‍ക്കും വിജയാശംസകളും നേര്‍ന്നാണ് മടക്കി അയച്ചത്. ട്വന്റി20 പാര്‍ട്ടി ചെയര്‍മാന്‍ ബോബി എം. ജേക്കബ്, ട്വന്റി20 മണ്ഡലം പ്രസിഡന്റ് ദീപക്, ട്വന്റി20 പിറവം മണ്ഡലം ഇലക്ഷന്‍ ഇന്‍ചാര്‍ജ് ജിതിന്‍ കെ. രാജന്‍, എന്‍.ഡി.എ കുന്നത്തുനാട് മണ്ഡലം കണ്‍വീനര്‍ വി. എന്‍ വിജയന്‍, മണ്ഡലം സെക്രട്ടറി അനൂപ് എന്നിവരും സ്ഥാനാര്‍ഥികള്‍ക്കൊപ്പം ഉണ്ടായിരുന്നു.

 

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു