പ്രചരണ സാമഗ്രികള്‍ ഉദ്യോഗസ്ഥര്‍ നശിപ്പിക്കുന്നു : തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ട്വന്റി20 പാര്‍ട്ടി

ട്വന്റി20 പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളുടെ മാത്രം പ്രചരണ ബോര്‍ഡുകളും പോസ്റ്ററുകളും തിരഞ്ഞുപിടിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നശിപ്പിക്കുന്നു.
കൊച്ചി :  പരാജയ ഭീതിയില്‍ വിറളിപൂണ്ട സിപിഎം സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുന്നതായി ട്വന്റി20 പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഗോപകുമാര്‍ ആരോപിച്ചു. ട്വന്റി20 പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളുടെ മാത്രം പ്രചരണ ബോര്‍ഡുകളും പോസ്റ്ററുകളും തിരഞ്ഞുപിടിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നശിപ്പിക്കുന്നു. സിപിഎംന്റെ സ്ഥാനാര്‍ത്ഥികള്‍ പരാജയഭീതി  നേരിടുന്ന കുന്നത്തുനാട്, തൊടുപുഴ, തൃക്കാക്കര, തൃപ്പൂണിത്തുറ തുടങ്ങിയ മണ്ഡലങ്ങളിലെ ട്വന്റി20 സ്ഥാനാര്‍ത്ഥികളുടെ പ്രചരണ ബോര്‍ഡുകളാണ് മലിനീകരണ നിയന്ത്ര ബോര്‍ഡ് ഉദ്യോഗസ്ഥര്‍ കീറി നശിപ്പിക്കുന്നത്. ഇടത്-വലത് മുന്നണികള്‍ സ്ഥാനാര്‍ത്ഥികള്‍ക്കായി ഉപയോഗിക്കുന്ന അതേ സാമഗ്രികള്‍ ഉപയോഗിച്ചാണ് ട്വന്റി20 പാര്‍ട്ടിയും പ്രചരണ ബോര്‍ഡുകളും, ഫ്‌ളക്‌സുകളും തയ്യാറാക്കുന്നത്. ഇവയാണ് വ്യാപകമായി ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നശിപ്പിക്കപ്പെടുന്നത്. ഭയരഹിതവും സ്വതന്ത്രവുമായി തിരഞ്ഞെടുപ്പ് പ്രചരണം നടത്തുവാനുള്ള ട്വന്റി20 പാര്‍ട്ടിയുടെ അവകാശം സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മീഷനും, ജില്ലാ വരണാധികാരികള്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും പാര്‍ട്ടി വൈസ് പ്രസിഡന്റ് വി ഗോപകുമാര്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു