ഐഐഎം കോഴിക്കോട് ഇപിജിപി 19-ാം ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു

കോഴിക്കോട്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട് (ഐഐഎം കോഴിക്കോട്) തങ്ങളുടെ ഫ്‌ളാഗ്ഷിപ്പ് എക്‌സിക്യൂട്ടീവ് പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാമായ എക്‌സിക്യൂട്ടീവ് പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് (ഇപിജിപി) കോഴ്‌സിന്റെ19-ാമത് ബാച്ചിലേക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ക്കായുള്ള രണ്ട് വര്‍ഷത്തെ എംബിഎ കോഴ്‌സായ ഇപിജിപിയിലേക്ക് എക്‌സിക്യൂട്ടീവ് മാനേജ്‌മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (ഇഎംഎടി), വ്യക്തിഗത അഭിമുഖം എന്നിവ വഴിയാണ് പ്രവേശനം ലഭിക്കുകയെന്ന് ഐഐഎം കോഴിക്കോട് ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഡയറക്ടര്‍ പ്രൊഫ. ദേബാഷിസ് ചാറ്റര്‍ജി  അറിയിച്ചു. ഐടി, ഊര്‍ജ്ജം, പൊതുമേഖല, എയ്റോസ്പേസ്, വിദ്യാഭ്യാസം, കണ്‍സള്‍ട്ടിംഗ്, നിര്‍മ്മാണം, എഫ്എംസിജി, ഓട്ടോമോട്ടീവ്, ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, ഇ-കൊമേഴ്സ്, ആരോഗ്യ സംരക്ഷണം തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള പഠിതാക്കളെയാണ് കോഴ്‌സിന്റെ ഭാഗമായി പ്രതീക്ഷിക്കുന്നത്. ഇന്ററാക്ടീവ് ലേണിംഗ് പ്ലാറ്റ്ഫോമിലൂടെ നല്‍കുന്ന 750 മണിക്കൂര്‍ ക്ലാസ് കോഴ്‌സിന്റെ ഭാഗമായി നല്‍കുന്നുണ്ട്. പ്രോഗ്രാം ഇന്ത്യയിലെ 45 സിറ്റികളിലെ 65ഇല്‍ പരം കേന്ദ്രങ്ങളില്‍ നിന്ന് പഠിക്കാനുള്ള സൗകര്യവും ലഭ്യമാണ്.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ബിസിനസ്സ് അന്തരീക്ഷത്തില്‍ തീരുമാനങ്ങളെടുക്കുന്നതിലെ വേഗത, ലക്ഷ്യബോധം, നേതൃപാടവം തുടങ്ങിയ ഗുണങ്ങളോട് കൂടിയ, സാങ്കേതിക പ്രാവീണ്യവും സാമൂഹിക ബോധവുമുള്ള മാനേജ്‌മെന്റ് വിദഗ്ധരെ വളര്‍ത്തിയെടുക്കാന്‍ ഐഐഎം പ്രതിജ്ഞാബദ്ധമാണെന്ന് പ്രൊഫ. ദേബാഷിസ് ചാറ്റര്‍ജിപറഞ്ഞു.  29 ശതമാനം സ്ത്രീകള്‍ ഉള്‍പ്പെടെ 672 പേരാണ് 18-ാമത് ബാച്ചില്‍ പ്രവേശനം നേടിയത്. ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ പങ്കാളിത്തമാണിതെന്ന് ഐഐഎം അറിയിച്ചു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു