ഹയർ ഇന്ത്യ എഐ-അറ്റ്മോക്സ് സാങ്കേതികവിദ്യയോടെ ഡെസേ‌ർട്ട് റോസ് എസി പുറത്തിറക്കി

കോഴിക്കോട്: ആഗോളതലത്തിലെ പ്രമുഖ ഗൃഹോപകരണ ബ്രാൻഡായ ഹയർ അപ്ലയൻസസ് ഇന്ത്യ എഐ-അറ്റ്മോക്സ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഡെസേ‍ർട്ട് റോസ് സൂപ്പർ ഹെവി ഡ്യൂട്ടി എയർ കണ്ടീഷണറുകൾ പുറത്തിറക്കി. പ്രീമിയം ശ്രേണിയിലുള്ള ഉൽപ്പന്നം എഐ ഹ്യൂമൻ ഡിറ്റക്ഷൻ ഉപയോഗിച്ച് സെൻസറുകൾ മുഖേന ആളുകളുടെ സാന്നിധ്യം കണ്ടെത്തി ഓട്ടോമാറ്റിക്കായി എനർജി സേവിംഗ് മോഡിലേക്ക് മാറുകയും വൈദ്യുതി ലാഭിക്കുകയും ചെയ്യുന്നതായി കമ്പനി അറിയിച്ചു. എഐ-അറ്റ്മോക്സ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഡെസേ‍ർട്ട് റോസ് എയർ കണ്ടീഷണർ എഐ-അറ്റ്മോക്സ് ന്യൂറോ, എഐ-അറ്റ്മോക്സ് ഓട്ടോ ക്ലീൻ, എഐ-അറ്റ്മോക്സ് പവർ മാനേജർ എന്നീ മൂന്ന് അടിസ്ഥാന തത്വങ്ങളിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. റിയൽ-ടൈം പ്രകടന മെച്ചപ്പെടുത്തലിനായി ഡൈനാമിക് എൻവയോൺമെന്റൽ അഡാപ്റ്റേഷൻ, ശരിയായ വായു പ്രവാഹത്തിനായി എഐ ടാ‌ർഗറ്റ് കൂളിംഗ്, എഐ പ്രീ കൂളിംഗ് എന്നിവയുൾപ്പെടെ നിരവധി ഫീച്ചറുകൾ ഇതിൽ ലഭ്യമാണ്. ഡെസേർട്ട് റോസ് എയർ കണ്ടീഷണറുകൾ പുറത്തിറക്കുക വഴി ഇന്ത്യൻ ഉപഭോക്താക്കളുടെ മാറിവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്ന ഹയറിന്റെ പ്രതിബദ്ധത കൂടുതൽ ശക്തിപ്പെടുത്തുന്നതായി ഹയർ അപ്ലയൻസസ് ഇന്ത്യ സിഇഒ എൻ. എസ്. സതീഷ് പറഞ്ഞു. പ്രകടനം, കാര്യക്ഷമത, വിശ്വസനീയത എന്നിവ ഒരുമിക്കുന്നതാണ് പുതിയ ഉൽപ്പന്നമെന്നും അദ്ദേഹം പറഞ്ഞു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു