കെ.വി.വി.ഇ.എസ്: ഭാരവാഹികളെ തിരഞ്ഞെടുത്തു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പള്ളുരുത്തി യൂണിറ്റ് പ്രസിഡന്റ് പി. സി സുനില്‍കുമാര്‍, യൂണിറ്റ് ജനറല്‍ സെക്രട്ടറി കെ. പി ജെയിന്‍ ,യൂണിറ്റ് ട്രഷറര്‍ ടി. എം ഇബ്രാഹിം

ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും എറണാകുളം ജില്ലാ പ്രസിഡന്റുമായ പി. സി ജേക്കബ്ബ് സമ്മേളനം ഉദ്ഘാടനം ചെയ്തു.



കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പള്ളുരുത്തി യൂണിറ്റിന്റെ 2026-2028 വര്‍ഷത്തെ ഭാരവാഹികളായി  പി. സി സുനില്‍കുമാര്‍ (പ്രസിഡന്റ്), കെ. പി ജെയിന്‍ (ജനറല്‍ സെക്രട്ടറി), ടി. എം ഇബ്രാഹിം (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. പളളുരുത്തി വ്യാപാര ഭവനില്‍ നടന്ന വാര്‍ഷിക സമ്മേളനത്തിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. ജില്ലാ ജനറല്‍ സെക്രട്ടറി സി. എസ് രാമചന്ദ്രന്‍, വൈസ് പ്രസിഡന്റ് എം. സി പോള്‍സണ്‍ എന്നിവര്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും എറണാകുളം ജില്ലാ പ്രസിഡന്റുമായ പി. സി ജേക്കബ്ബ് സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.സി സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് ജിമ്മി ചക്യത്ത് മുഖ്യപ്രഭാഷണം നടത്തി. പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്ത് എമര്‍ജന്‍സി മെഡിസിനില്‍ ഉന്നത വിജയത്തോടെ എം.ബി.ബി.എസ്, എം.ഡി ബിരുദം നേടിയ മമത മോഹനെ പുരസ്‌ക്കാരവും ക്യാഷ് അവാര്‍ഡും നല്‍കിയും, എം.ബി.ബി.എസ് നേടിയ ഫാത്തിമ നസ്‌റിന്‍, ബിടെക് വിദ്യാര്‍ത്ഥി ജോയല്‍ നെല്‍സണ്‍ എന്നിവരെ പ്രോല്‍സാഹന സമ്മാനം നല്‍കിയും ചടങ്ങില്‍ ആദരിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റുമാരായ ഡെന്നി തോമസ്, കെ. യു ജബീബ്, സെക്രട്ടറിമാരായ കെ. സി ബെന്നി, കെ. എസ് അജിത്കുമാര്‍, വി. ഉദയന്‍, കെ. യു സുധീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു