വാഹനാപകടത്തില്‍ പരിക്കേറ്റ് റോഡില്‍ കിടന്ന വ്യക്തിക്ക് രക്ഷകനായി ബാബു ദിവാകരന്‍

മഴുവന്നൂര്‍ തട്ടാമുകളില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് റോഡില്‍ കിടന്ന വ്യക്തിയെ കുന്നത്തുനാട് ട്വന്റി20-എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്റെ നേതൃത്വത്തില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ആബുലന്‍സില്‍ കയറ്റുന്നു

കുന്നത്തുനാട്: വാഹനാപകടത്തില്‍ പരിക്കേറ്റ് റോഡില്‍ കിടന്ന വ്യക്തിക്ക് രക്ഷകനായി കുന്നത്തുനാട് ട്വന്റി20-എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്‍. ഇന്നലെ രാവിലെ മഴുവന്നൂര്‍ തട്ടാംമുകളിലായിരുന്നു സംഭവം. വോട്ടുതേടിയുള്ള പര്യടനത്തിനിടയിടയില്‍ ബാബു ദിവാകരന്‍ ഇന്നലെ (06.04.26) രാവിലെ തട്ടാമുകളിലെത്തിയപ്പോഴാണ് അപകടം കാണുന്നത്. ഉടന്‍ തന്നെ ബാബു ദിവാകരന്‍ പര്യടനം നിര്‍ത്തി വാഹനത്തില്‍ നിന്നും താഴെയിറങ്ങി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. പരിക്കേറ്റ വ്യക്തിയെ ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലേക്ക് വിട്ടതിനു ശേഷമാണ് ബാബു ദിവാകരന്‍ വീണ്ടും പര്യടനം തുടങ്ങിയത്. പര്യടനം നിര്‍ത്തിവെച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയ ബാബു ദിവാകരന്റെ പ്രവര്‍ത്തി മാതൃകാപരമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു