സിനിമാ മേഖലയിലും സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കും ബാധകമായ വ്യവസ്ഥകള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കി അദ്ദേഹം വിശദീകരണം നടത്തി.
കൊച്ചി: ആദായനികുതി നിയമം 2025ലെ ടി ഡി എസ് വ്യവസ്ഥകളെക്കുറിച്ചുള്ള പൊതുജന അവബോധ പരിപാടി സംഘടിപ്പിച്ചു. ഇന്ത്യന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് എറണാകുളം ബ്രാഞ്ചിന്റെ സഹകരണത്തോടെയാണ് ആദായനികുതി വകുപ്പ് ടി ഡി എസ് റേഞ്ച് കൊച്ചി പരിപാടി സംഘടിപ്പിച്ചത്. ‘പ്രാരംഭ് 2026 പോളിസി റീഫോം ആന്‍ഡ് റെസ്‌പോണ്‍സിബിള്‍ ആക്ഷന്‍ ഫോര്‍ മിഷന്‍ വിക്‌സിത് ഭാരത് 2047’ പദ്ധതിയുടെ ഭാഗമായി എറണാകുളം ദിവാന്‍സ് റോഡിലുള്ള ഐ സി എ ഐ ഭവനില്‍ നടന്ന പരിപാടിയില്‍ സിനിമാ മേഖലയിലെയും സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്റര്‍ സമൂഹത്തിലെയും പ്രതിനിധികള്‍ പങ്കെടുത്തു.ആദായനികുതി ജോയിന്റ് കമ്മീഷണര്‍ (ടി ഡി എസ്) ഷെരീഫ് റഷീദ് ഐ ആര്‍ എസ് ആദായനികുതി നിയമം 2025ലെ ടി ഡി എസ് വ്യവസ്ഥകളെക്കുറിച്ച് അവതരിപ്പിച്ചു. സിനിമാ മേഖലയിലും സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കും ബാധകമായ വ്യവസ്ഥകള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കി അദ്ദേഹം വിശദീകരണം നടത്തി. രാജ്യനിര്‍മ്മാണത്തില്‍ നികുതിദായകരുടെ നിര്‍ണായക പങ്ക് എടുത്തുപറഞ്ഞ അദ്ദേഹം നികുതി സംഭാവനകള്‍ രാജ്യത്തിന്റെ വികസനത്തിന് നേരിട്ട് സഹായകരമാണെന്നും പറഞ്ഞു.ഐ സി എ ഐ ചെന്നൈ എസ് ഐ ആര്‍ സി ട്രഷറര്‍ ദീപ വര്‍ഗീസ് ,ഐ സി എ ഐ എറണാകുളം ബ്രാഞ്ച് ചെയര്‍മാന്‍ ജോബി ജോര്‍ജ് ,ആദായനികുതി ഡെപ്യൂട്ടി കമ്മീഷണര്‍ (ടി ഡി എസ്) കെ ടി സേവ്യര്‍ തുടങ്ങിയവര്‍ സംസാരിച്ചു

