തൃശൂര്‍: ഹ്രസ്വകാല സാമ്പത്തിക ബാധ്യതകളുള്ളവര്‍ക്കായി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഐസിഐസിഐ പ്രു ഐപ്രൊട്ടക്റ്റ് സ്മാര്‍ട്ട് പ്ലസില്‍ 10 വര്‍ഷത്തെ ലൈഫ് കവര്‍ ഓപ്ഷന്‍ അവതരിപ്പിച്ചു. ഹോം ലോണ്‍, കുട്ടികളുടെ വിദ്യാഭ്യാസം, ബിസിനസ് വായ്പ തുടങ്ങിയ ബാധ്യതകളുള്ളവര്‍ക്ക് ഇത് പ്രയോജനകരമാവും. ഉപഭോക്താക്കളുടെ ജീവിതഘട്ടങ്ങള്‍ക്കനുസരിച്ചുള്ള സാമ്പത്തിക സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ 10 വര്‍ഷത്തെ പോളിസി ടേം അവതരിപ്പിച്ചതെന്ന് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ ചീഫ് ഓഫ് ഡിസ്ട്രിബ്യൂഷന്‍ മണികണ്ഠന്‍ രാജാമണി പറഞ്ഞു. കുറഞ്ഞ പ്രീമിയത്തില്‍ ഉയര്‍ന്ന ലൈഫ് കവര്‍ ലഭ്യമാക്കുന്ന ഈ പ്ലാനില്‍ 67,100 രൂപ വരെ മൂല്യമുള്ള കോംപ്ലിമെന്ററി ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സേവനങ്ങള്‍, 3 ലക്ഷം രൂപ വരെ തല്‍ക്ഷണ ക്ലെയിം പേഔട്ട്, രോഗനിര്‍ണയത്തില്‍ 100% പേഔട്ട് എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1,306 കോടി രൂപയുടെ ഡെത്ത് ക്ലെയിമുകളും, 3,360 കോടി രൂപയുടെ മെച്ചൂരിറ്റി സര്‍വൈവല്‍ ആനുകൂല്യങ്ങളും 2027 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കമ്പനി വിതരണം ചെയ്തിരുന്നു. 2026 സാമ്പത്തിക വര്‍ഷത്തില്‍ 5,149 കോടി രൂപയുടെ മരണ ക്ലെയിമുകളും തീര്‍പ്പാക്കിയതായി കമ്പനി അറിയിച്ചു.

