വിവ ലവ്, വിവ ട്രൈ-പവര്‍ : ലിക്വിഡ് ഡിറ്റര്‍ജന്റുകള്‍ വിപണിയില്‍ അവതരിപ്പിച്ചു

കൊച്ചി : ഇരിങ്ങാലക്കുട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ വിവ അസ്സോസിയേറ്റ്‌സ് തങ്ങളുടെ രണ്ട് പുതിയ ലിക്വിഡ് ഡിറ്റര്‍ജന്റുകള്‍ വിപണിയില്‍ ഇറക്കി. സൂപ്പര്‍ മാര്‍ക്കറ്റ് വെല്‍ഫെയര്‍ അസ്സോസിയേഷന്‍ ഓഫ് കേരള (സ്വാക്ക്) എറണാകുളം ജില്ലാ കമ്മിറ്റി കൊച്ചിയില്‍ സംഘടിപ്പിച്ച ബിടുബി മീറ്റിലാണ് കമ്പനി പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചത്.

പുതിയ ഉല്‍പ്പന്നങ്ങളുടെ വിതരണോദ്ഘാടനം സ്വാക്ക് സംസ്ഥാന പ്രസിഡന്റ് ജോര്‍ഫിന്‍ പെട്ട നിര്‍വ്വഹിച്ചു. ചടങ്ങില്‍ കമ്പനി പ്രതിനിധികള്‍ക്ക് പുറമെ വിവിധി സൂപ്പര്‍മാര്‍ക്കറ്റ് ഉടമകളും വിതരണക്കാരും പങ്കെടുത്തു.

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു