പെരുമ്പാവൂരിനെ ഇളക്കിമറിച്ച് ജിബി പാത്തിക്കലിന്റെ റോഡ് ഷോ 

പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലെ ട്വന്റി20- എന്‍ഡിഎ സ്ഥാനാര്‍ഥി  ജിബി പാത്തിക്കലിന്റെ റോഡ് ഷോ ഇന്നലെ (27.03.26) പെരുമ്പാവൂരില്‍ നടന്നപ്പോള്‍.  ട്വന്റി20 സംസ്ഥാന പ്രസിഡന്റ് സാബു എം. ജേക്കബ്, ചലച്ചിത്രതാരം ലക്ഷ്മി പ്രിയ, ബിജെപി ജില്ലാ സെക്രട്ടറി വി. കെ ഭസിത് കുമാര്‍ തുടങ്ങിയവര്‍ സമീപം.
നിയോജകമണ്ഡലം  കണ്‍വെന്‍ഷന്‍ ട്വന്റി20 പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സാബു എം. ജേക്കബ് ഉദ്ഘാടനം ചെയ്തു.
പെരുമ്പാവൂര്‍: പെരുമ്പാവൂരിന്റെ രാജവീഥികളെ ഇളക്കിമറിച്ചാണ് ട്വന്റി20-എന്‍ഡിഎ സ്ഥാനാര്‍ഥി ജിബി പാത്തിക്കലിന്റെ റോഡ് ഷോ ഇന്ന്‌  പെരുമ്പാവൂരില്‍ നടന്നത്. പെരുമ്പാവൂരില്‍ എന്‍ഡിഎയുടെ വിജയം വിളിച്ചോതുന്ന രീതിയിലായിരുന്നു ജിബി പാത്തിക്കലിന്റെ റോഡ് ഷോ. എന്‍ഡിഎ നിയോജകമണ്ഡലം ഓഫീസില്‍ നിന്നും കൊടി തോരണങ്ങള്‍, വാദ്യമേളങ്ങള്‍, ഇരുചക്രവാഹനങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ നടന്ന റോഡ് ഷോയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. സ്ഥാനാര്‍ഥി ജിബി പാത്തിക്കല്‍ തുറന്ന വാഹനത്തില്‍ പൊതുജനങ്ങളെ അഭിവാദ്യം ചെയ്തു. ട്വന്റി20 സംസ്ഥാന പ്രസിഡന്റ് സാബു എം ജേക്കബ്, ചലച്ചിത്രതാരം ലക്ഷ്മി പ്രിയ, ബിജെപി ജില്ലാ സെക്രട്ടറി വി. കെ ഭസിത് കുമാര്‍ എന്നിവരും സ്ഥാനാര്‍ത്ഥിയ്‌ക്കൊപ്പമുണ്ടായിരുന്നു. നഗരം ചുറ്റി റോഡ് ഷോ  സുഭാഷ് മൈതാനയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന നിയോജകമണ്ഡലം  കണ്‍വെന്‍ഷന്‍ ട്വന്റി20 പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സാബു എം. ജേക്കബ് ഉദ്ഘാടനം ചെയ്തു. എന്‍ഡിഎ  നിയോജകമണ്ഡലം കണ്‍വീനര്‍ അഗസ്റ്റ്യന്‍ കോലഞ്ചേരി അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്ര താരം ലക്ഷ്മി പ്രിയ, ബിജെപി ജില്ല ജനറല്‍ സെക്രട്ടറി വി.കെ ഭസിത് കുമാര്‍, വൈസ് പ്രസിഡന്റ് പി. അനില്‍ കുമാര്‍, ബി.ഡി.ജെ.എസ് സംസ്ഥാന സമിതി അംഗം  പി.എസ് ജയരാജ്, ജെ.എസ്.എസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വര്‍ഗ്ഗീസ് ഇട്ടന്‍, എല്‍.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം ആര്‍.അജിത് കുമാര്‍, കാമരാജ് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുജീന്ദ്രന്‍, ട്വന്റി20 പാര്‍ട്ടി നിയോജക മണ്ഡലം പ്രസിഡന്റ് വിജയകുമാര്‍ മോളത്ത്, ബിജെപി ജില്ലാ സെക്രട്ടറി അരുണ്‍ കോടനാട്, മണ്ഡലം പ്രസിഡന്റുമാരായ ലിഷ രാജേഷ്, പി.ആര്‍ രാഗേഷ്, എസ്.ജെ.ഡി മണ്ഡലം പ്രസിഡന്റ് കെ.എ മത്തായി, ജെ.എസ്.എസ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി.വി സാജന്‍, ബി.ഡി.ജെ.എസ്  ജില്ലാ ജനറല്‍  സെക്രട്ടറി മനോജ് കപ്രക്കാട്, മണ്ഡലം പ്രസിഡന്റ് എം.എസ് സുനില്‍, നേതാക്കളായ മാത്യു ടി.പോള്‍, സുരേഷ് പോള്‍, എം.പി ജയ്‌സന്‍ , സജീവ് പി. മേനോന്‍, അജില്‍കുമാര്‍, സി.ഐ  ഉണ്ണികൃഷ്ണന്‍, സി.സി ദിലീപ് കുമാര്‍ തുടങ്ങിയവര്‍  പ്രസംഗിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു