കൊച്ചി : ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) കൊച്ചി ശാഖയുടെ 2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോ. വിനോദ് പത്മനാഭൻ പ്രസിഡന്റായും, ഡോ. ജോർജ് തുകലൻ സെക്രട്ടറിയായും, ഡോ. സിജു ജോസഫ് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.
ഡോ. എം. വേണുഗോപാലായിരുന്നു വരണാധികാരി. ഡോ. അതുൽ ജോസഫ് മാനുവൽ (ഇമ്മീഡിയേറ്റ് പാസ്റ്റ് പ്രസിഡന്റ്), ഡോ. ആർ. രമേഷ് കുമാർ (പ്രസിഡന്റ് ഇലക്ട്), ഡോ. എം.എം. ഹനീഷ് (സ്റ്റേറ്റ് വർക്കിംഗ് കമ്മിറ്റി മെമ്പർ) എന്നിവരാണ് മറ്റ് പ്രധാന ചുമതലകളിൽ.
ഡോ. അനിതാ തിലകൻ, ഡോ. എം.എം. ഫൈസൽ, ഡോ. സച്ചിൻ സുരേഷ്, ഡോ. ജി.എൻ. രമേഷ് എന്നിവരെ വൈസ് പ്രസിഡന്റുമാരായും തിരഞ്ഞെടുത്തു. ഡോ. കാർത്തിക് ബാലചന്ദ്രൻ, ഡോ. ആൽവിൻ ആന്റണി, ഡോ. ബൻസീർ ഹുസൈൻ, ഡോ. രാഖി ടി. മേനോൻ, ഡോ. ടി.സി. വിഷ്ണു എന്നിവരാണ് മറ്റ് ഭരണസമിതി ഭാരവാഹികൾ.

