കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ അനുമതി ലഭിച്ചതോടെയാണ് ഈ പദ്ധതിക്കു തുടക്കം കുറിച്ചത്.
കൊച്ചി: ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ദീര്‍ഘകാല മൂലധന നേട്ടം പുനര്‍ നിക്ഷേപിക്കാനും നികുതി ഇളവുകള്‍ നേടാനും അവസരം ഒരുക്കിക്കൊണ്ട് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ക്യാപിറ്റല്‍ ഗെയിന്‍സ് അക്കൗണ്ട് പദ്ധതി അവതരിപ്പിച്ചു. ചെലവഴിച്ചിട്ടില്ലാത്ത മൂലധന നേട്ടങ്ങള്‍ നിയമ വ്യവസ്ഥകള്‍ പാലിച്ചു കൊണ്ടും സുരക്ഷിതമായും സൂക്ഷിക്കാനുള്ള അവസരമാണ് ഈ പദ്ധതി ലഭ്യമാക്കുന്നത്.
കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ അനുമതി ലഭിച്ചതോടെയാണ് ഈ പദ്ധതിക്കു തുടക്കം കുറിച്ചത്. താമസ സ്ഥലങ്ങള്‍, ഫ്ളാറ്റുകള്‍, കൃഷി ഭൂമി, നഗരങ്ങളിലെ ഭൂമി, സ്പെഷല്‍ ഇക്കണോമിക് സോണുകളിലെ ഭൂമി തുടങ്ങി അര്‍ഹതയുള്ള മൂലധന ആസ്തികള്‍ വില്ക്കുമ്പോള് ലഭിക്കുന്നതിലെ ചെലവഴിക്കാത്ത തുകകള്‍ ഈ പദ്ധതിക്കു കീഴില്‍ നിക്ഷേപമായി സ്വീകരിക്കും.

