കൊച്ചി
ജി അരവിന്ദന്‍ അനുസ്മരണം
കൊച്ചി : (17.03.2026) https://societytodaynews.com/ എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്റര്‍ : കൊച്ചിന്‍ ഫിലിം സൊസൈറ്റിയും ചാവറ കള്‍ച്ചറല്‍സെന്ററും ചേര്‍ന്ന് നടത്തുന്ന സംവിധായകന്‍ ജി അരവിന്ദന്‍ അനുസ്മരണം. അരവിന്ദന്‍ സിനിമകളുടെ പ്രദര്‍ശനവും പ്രാഭാഷണവും വൈകിട്ട് 4ന്.
പ്രദര്‍ശനം
കൊച്ചി : (17.03.2026) https://societytodaynews.com/ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം : ബോംബെ രവി സ്മരണാഞ്ജലി പ്രദര്‍ശനം വൈകിട്ട് 5.30ന്.
സംഭാഷണസദസ്സ്
കൊച്ചി : (17.03.2026) https://societytodaynews.com/മട്ടാഞ്ചേരി അര്‍മാന്‍ കലക്ടീവ് ആന്‍ഡ് കഫേ : കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന കേരളം..കേരളം..കേരളം.. സംഭാഷണസദസ്സ് വൈകിട്ട് 5ന്. ഡോ. പി കെ മൈക്കിള്‍ തരകന്‍, എന്‍ എസ് മാധവന്‍, ഡോ. സുനില്‍ പി ഇളയിടം എന്നിവര്‍ പങ്കെടുക്കും.
സംസ്ഥാന സമ്മേളനം
കൊച്ചി : (17.03.2026) https://societytodaynews.com/എറണാകുളം ടൗണ്‍ ഹാള്‍ : കെ.പി.എം.എസ് 55-മത് സംസ്ഥാന സമ്മേളനം രാവിലെ 9:30 മുതല്‍ പൊതു ചര്‍ച്ച ആരംഭിക്കും. സുഹൃദ് സമ്മേളനം സംസ്ഥാന വ്യവസായ നിയമ വകുപ്പ് മന്ത്രി.പി.രാജീവ് ഉദ്ഘാടനം ചെയ്യും. കെ.പി.എം.എസ് ഖജാന്‍ജി അഡ്വ.എ.സനീഷ്‌കുമാര്‍ അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, കൊടിക്കുന്നില്‍ സുരേഷ് എം.പി, എന്‍.ഡി.എ വൈസ് ചെയര്‍മാന്‍ എ.എന്‍.രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിക്കും. ചടങ്ങില്‍ സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് കുമാരി ദിവ്യ.എസ് നെ അനുമോദിക്കും. അസിസ്റ്റന്റ് സെക്രട്ടറി എന്‍.ബിജു നന്ദി പറയും.
പ്രൊഫ.ടി കെ ഉമ്മന്‍ അനുസ്മരണം
കൊച്ചി : (17.03.2026) https://societytodaynews.com/കച്ചേരിപ്പടി ഗാന്ധിഭവന്‍ : ഇന്ത്യന്‍ സോഷ്യലിസ്റ്റ്@90 സംഘാടകസമിതിയുടെ ആഭിമുഖ്യത്തില്‍, സച്ചാര്‍ കമ്മീഷന്‍ അംഗവും ഹിന്ദു,മുസ്ലിം ഹാര്‍മണി കമ്മിറ്റി ചെയര്‍മാനും ആയിരുന്ന ജെ.എന്‍.യു മുന്‍ എമിരറ്റസ് പ്രൊഫസര്‍ പത്മഭൂഷണ്‍ പ്രൊഫ.ടി കെ ഉമ്മന്‍ അനുസ്മരണം വൈകുന്നേരം 4.30 ന്
കോതമംഗലം
ഉത്സവം
കോതമംഗലം : (17.03.2026) https://societytodaynews.com/ തൃക്കാരിയൂര്‍ മഹാദേവ ക്ഷേത്രം : ഉത്സവം പുലര്‍ച്ചെ 5 മുതല്‍.
ഉത്സവം
കോതമംഗലം : (17.03.2026) https://societytodaynews.com/ തിരുവാരപ്പെട്ടി മഹാദേവ ക്ഷേത്രം : ഉത്സവം പുലര്‍ച്ചെ 5 മുതല്‍
അങ്കമാലി
മെഗാ മെഡിക്കല്‍ ക്യാമ്പ്
അങ്കമാലി : (17.03.2026) https://societytodaynews.com/ അങ്കമാലി വ്യാപാരഭവന്‍ : മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ആലുവ രാജഗിരി ആശുപത്രിയുമായി സഹകരിച്ച് രാവിലെ 9.30ന് മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും.

