ട്വന്റി20 പാര്‍ട്ടി മൂന്ന് സ്ഥാനാര്‍ത്ഥികളെ കൂടി പ്രഖ്യാപിച്ചു

രവി കുളങ്ങര എന്‍.ഡി.എ സ്ഥാനാര്‍ത്ഥി തൃക്കരിപ്പുര്‍ മണ്ഡലം. അഖില്‍ മാരാര്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി തൃക്കാക്കര മണ്ഡലം. സണ്ണി തോമസ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി തിരുവമ്പാടി മണ്ഡലം.
തൃക്കാക്കര, തിരുവമ്പാടി, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലാണ് ഇന്നലെ കൊച്ചിയില്‍  പാര്‍ട്ടി പ്രസിഡന്റ് സാബു എം.ജേക്കബ് മൂന്ന് സ്ഥാനാര്‍ത്ഥികളെ കൂടി പ്രഖ്യാപിച്ചത്.
കൊച്ചി:   ട്വന്റി20 പാര്‍ട്ടി മൂന്ന് മണ്ഡലങ്ങളില്‍ കൂടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. തൃക്കാക്കര, തിരുവമ്പാടി, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലാണ് ഇന്നലെ കൊച്ചിയില്‍  പാര്‍ട്ടി പ്രസിഡന്റ് സാബു എം.ജേക്കബ് മൂന്ന് സ്ഥാനാര്‍ത്ഥികളെ കൂടി പ്രഖ്യാപിച്ചത്.
കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ നിയമ സഭാ മണ്ഡലത്തില്‍ രവി കുളങ്ങരയാണ് സ്ഥാനാര്‍ത്ഥി. എന്‍.സി.പി അജിത്ത് പവാര്‍ വിഭാഗം കാസര്‍ഗോഡ് ജില്ലാ മുന്‍ പ്രസിഡന്റും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്നു. വടക്കന്‍ മലബാറിലെ അതിശക്തമായ സമുദായ സംഘടനയായ തിയ്യ ക്ഷേമ സഭയുടെ സംസ്ഥാന പ്രസിഡന്റുമാണ് രവി കുളങ്ങര. ഇലക്ട്രിക് വ്യവസായ രംഗത്തും, ആരോഗ്യമേഖലയിലെയും സംരംഭകന്‍ കൂടിയായ രവി കുളങ്ങര എഞ്ചിനിയറിംഗില്‍ ബിരുദാനന്തര ബിരുദധാരിയുമാണ്. രാഷ്ട്രീയ സാമൂഹിക മേഖലയില്‍ മുപ്പതില്‍ പരം വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള രവി കുളങ്ങര ട്വന്റി20യുടെ കാസര്‍ഗോഡ് ജില്ലാ കോര്‍ഡിനേറ്റര്‍ കൂടിയാണ്.
കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയമ സഭ മണ്ഡലത്തില്‍ സണ്ണി തോമസാണ് ട്വന്റി20 സ്ഥാനാര്‍ത്ഥി. ശരത് പവാര്‍ എന്‍.സി.പി പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ യുവജന വിഭാഗത്തിന്റെ സംഘടന ചുമതലയുണ്ടായിരുന്ന ദേശീയ നേതാവായിരുന്നു സണ്ണി തോമസ്. എന്‍.സി.പി.അജിത്ത് പവാര്‍ വിഭാഗത്തിന്റെ ദേശീയ സെക്രട്ടറിയായിരുന്ന സണ്ണി തോമസ് നിലവില്‍ ട്വന്റി20 പാര്‍ട്ടിയുടെ മലബാര്‍ മേഖല കോര്‍ഡിനേറ്ററാണ്.  2005-ല്‍ വെനെസുലയില്‍ നടന്ന വേള്‍ഡ് യൂത്ത് കോണ്‍ഫറന്‍സില്‍ യൂത്ത് ഡെലിഗേറ്റായി പങ്കെടുത്തിട്ടുള്ള സണ്ണി വ്യവസായ സംരംഭകനുമാണ്.
സിനിമാ സംവിധായകനും സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ അഖില്‍ മാരാരാണ് തൃക്കാക്കര മണ്ഡത്തിലെ ട്വന്റി20 സ്ഥാനാര്‍ത്ഥി. നഗര കേന്ദ്രീകൃതമായ മണ്ഡലമായ തൃക്കാക്കര മണ്ഡലം വര്‍ഷങ്ങളായി കോണ്‍ഗ്രസ് പാര്‍ട്ടിയാണ് കൈവശം വച്ചിരിക്കുന്നത്. അഖില്‍ മാരാരിലൂടെ ഇക്കുറി എന്‍.ഡി.എ മണ്ഡലം പിടിച്ചെടുക്കുമെന്ന് സാബു എം. ജേക്കബ് പറഞ്ഞു. ട്വന്റി20 പാര്‍ട്ടിയുടെ മുഴുവന്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും പൂര്‍ത്തിയായെന്നും അടുത്ത ദിവസം പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.  കുന്നത്തുനാട് മണ്ഡലം സ്ഥാനാര്‍ത്ഥി ബാബുദിവാകരന്റെ ഒന്നാം ഘട്ടം പ്രചരണം ആരംഭിച്ചുകഴിഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു