കൊച്ചി
ചവിട്ടുനാടക ഫെസ്റ്റ് 2026
കൊച്ചി : (17.05.2026) https://societytodaynews.com/ പി ഒ സി ഓഡിറ്റോറിയം : കെ സി ബി സി മീഡിയ കമ്മിഷന്‍ സംഘടിപ്പിക്കുന്ന ചവിട്ടുനാടക ഫെസ്റ്റ് 2026 വൈകിട്ട് 6 ന് കൊച്ചിന്‍ ചവിട്ടുനാടക കളരിയുടെ പോന്തിയോസ് പീലാത്തോസ് (ബൈബിള്‍)
വാരപ്പുഴ
തിരുനാള്‍
വാരപ്പുഴ : (17.05.2026) https://societytodaynews.com/ കോട്ടുവള്ളി സൗത്ത് ദേവാലയം : പരിശുദ്ധ ഫാത്തിമ മാതാവിന്റെ തിരുനാള്‍ രാവിലെ 10ന് തിരുനാള്‍ ദിവ്യബലിയില്‍ കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍ : റോക്കി റോബി കളത്തില്‍ മുഖ്യ കാര്‍മ്മികത്വാ വഹിക്കും. രാത്ര 7.30ന് വിവിധ കലാപരിപാടികള്‍.
കുറുപ്പംപടി
ശ്രീമദ് ദേവീഭാഗവത നവാഹ യജ്ഞം
കുറുപ്പംപടി: (17.05.2026) https://societytodaynews.com/ മുടക്കുഴ ആനന്ദാനത്ത് ഭഗവതി ക്ഷേത്രം : ശ്രീമദ് ദേവീഭാഗവത നവാഹ യജ്ഞം രാവിലെ 8ന് ആചാര്യന്‍ സുദര്‍ശന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ പാരായണം , രാത്രി 8ന് നൃത്താര്‍ച്ചന, കൈകൊട്ടിക്കളി , തിരുവാതിര.
പെരുമ്പാവൂര്‍
പറക്കാടന്‍ കുടുംബ കൂട്ടായ്മ
പെരുമ്പാവൂര്‍: (17.05.2026) https://societytodaynews.com/ ഒക്കല്‍ ആന്റോപുരം സെന്റ് ആന്റണീസ് പള്ളി പാരീഷ് ഹാള്‍ : പറക്കാടന്‍ കുടുംബ കൂട്ടായ്മ രൂപീകരണം വൈകിട്ട് 4.30 ന് കുര്‍ബാന, 6ന് ഉദ്ഘാടന സമ്മേളനം വികാരി ഫാ. അഖില്‍ ആപ്പാടന്‍ നിര്‍വഹിക്കും.
പാര്‍വതീയം 2026
പെരുമ്പാവൂര്‍ : (17.05.2026) https://societytodaynews.com/ ടൗണ്‍ എന്‍എസ്എസ് കരയോഗ ഹാള്‍ : താലൂക്ക് എന്‍എസ്എസ് കരയോഗ യൂണിയന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷം പാര്‍വതീയം 2026 രാവിലെ 9ന്.
കോലഞ്ചേരി
വാര്‍ഷിക ആഘോഷം
കോലഞ്ചേരി : (17.05.2026) https://societytodaynews.com/ വലമ്പൂര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി സണ്‍ണ്ടേ സ്‌കൂള്‍ : 109-ാം വാര്‍ഷിക ആഘോഷം വൈകിട്ടു 6ന് എം.ജെ.എസ്.എസ്.എ കണ്ടനാട് ഭദ്രാസന ഡയറക്ടര്‍ എം.വി. തങ്കച്ചന്‍ ഉദ്ഘാടനം ചെയ്യും. വികാരി ഫാ. എല്‍ദോസ് മണപ്പാട് അധ്യക്ഷത വഹിക്കും.
ആലുവ
ലളിതഗാന മത്സരം
ആലുവ : (17.05.2026) https://societytodaynews.com/ കലാഭേരി ഹാള്‍ : കലാസാംസ്‌കാരിക സംഘടനയായ കൊച്ചിന്‍ കലാഭേരി കുട്ടികള്‍ക്കായി നടത്തുന്ന ലളിതഗാന മത്സരം രാവിലെ 10ന്

