വില, ഉയര്‍ന്ന സ്‌പോര്‍ട്ടിനസ്, പ്രീമിയം ആഡംബരങ്ങള്‍ എന്നീ വ്യത്യസ്ത ഉപഭോക്തൃ ആവശ്യങ്ങള്‍ പരിഗണിച്ചാണ് ലൗഞ്ച്, സ്‌പോര്‍ട്‌ലൈന്‍, സെലക്ഷന്‍ എല്‍ ആന്‍ഡ് കെ എന്നീ മൂന്ന് വകഭേദങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
കൊച്ചി: 150 കിലോവാട്ട് കരുത്തും 320 എന്‍എം ടോര്‍ക്കും നല്‍കുന്ന 2.0 ടിഎസ്എല്‍ എഞ്ചിനും സെവന്‍സ്പീഡ് ഡിഎസ്ജി ട്രാന്‍സ്മിഷനുമൊപ്പം നൂതന ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റങ്ങളുമായി സ്‌കോഡ ഓട്ടോ ഇന്ത്യ കോഡിയാകിന്റെ നവീകരിച്ച പതിപ്പ് വിപണിയിലിറക്കി. ആഡംബരം ആഗ്രഹിക്കുന്ന എല്ലാ വിഭാഗങ്ങളില്‍ പെട്ടവര്‍ക്കമുള്ള വകഭേദങ്ങള്‍ ലഭ്യമാക്കുകയെന്നതാണ് 2026ലെ പതിപ്പിന്റെ ലക്ഷ്യമെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ ആഷിഷ് ഗുപ്ത പറഞ്ഞു. ഇതു കണക്കിലെടുത്ത് വില, ഉയര്‍ന്ന സ്‌പോര്‍ട്ടിനസ്, പ്രീമിയം ആഡംബരങ്ങള്‍ എന്നീ വ്യത്യസ്ത ഉപഭോക്തൃ ആവശ്യങ്ങള്‍ പരിഗണിച്ചാണ് ലൗഞ്ച്, സ്‌പോര്‍ട്‌ലൈന്‍, സെലക്ഷന്‍ എല്‍ ആന്‍ഡ് കെ എന്നീ മൂന്ന് വകഭേദങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ലൗഞ്ചിന് 36.99 ലക്ഷം രൂപ, സ്‌പോര്‍ട്‌ലൈനിന് 44.99 ലക്ഷം രൂപ, സെലക്ഷന്‍ എല്‍ ആന്‍ഡ് കെയ്ക്ക് 46.99 ലക്ഷം രൂപ എന്നിങ്ങനെയാണ് വിലനിലവാരം.

