കൊച്ചി
ആലിന്‍ നോട്ട്ബുക്കുകലുടെ പ്രകാശനം
കൊച്ചി : (26.05.2026) https://societytodaynews.com/ എറണാകുളം ഗസ്റ്റ് ഹൗസ് : ആലിന്‍ ബ്രാന്‍ഡ് നോട്ട്ബുക്കുകളുടെ പ്രകാശനം ഉച്ചയ്ക്ക് 1.30ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ആലിന്‍ നോട്ട്ബുക്കുകലുടെ പ്രകാശനം നിര്‍വഹിക്കും. മേയര്‍ മിനിമോള്‍ അധ്യക്ഷത വഹിക്കും. എംഎല്‍എ ടി.ജെ വിനോദ്, എംപി ഹൈബി ഈഡന്‍ മുഖ്യാതിഥികളാകും. മാനേജിങ് ഡയറക്ടര്‍, സപ്പൈക്കോ ജയകൃഷ്ണന്‍ വി എം ഐ എ എസ്, കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അഗസ്റ്റിന്‍ സെബാസ്റ്റ്യന്‍, ജനറല്‍ മാനേജര്‍ ബിജു എം യു, അരുണ്‍ എബ്രഹാം , ഷെറിന്‍ ആന്‍ ജോണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
നാടകം ‘ തനതു ലാവണം ‘
കൊച്ചി : (26.05.2026) https://societytodaynews.com/ എറണാകുളം ടിഡിഎം ഹാള്‍ : ബാങ്ക് ജീവനക്കാരുടെ സാംസ്‌കാരിക സംഘടനയായ ബീമും എറണാകുളം കരയോഗവുംചേര്‍ന്ന് സംഘടിപ്പിക്കുന്ന തൃശൂര്‍ എന്‍ക്ലേവ് തിയറ്ററല്‍ കലക്ടീവിന്റെ നാടകം ‘ തനതു ലാവണം ‘ വൈകിട്ട് 6.30ന് .
ആഴ്ചവട്ടം അംഗങ്ങളുടെ പരിപാടികള്‍
കൊച്ചി : (26.05.2026) https://societytodaynews.com/ ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം : ആഴ്ചവട്ടം അംഗങ്ങളുടെ പരിപാടികള്‍ വൈകിട്ട് 5.30ന്.
സെമിനാര്‍
കൊച്ചി : (26.05.2026) https://societytodaynews.com/ എറണാകുളം ടൗണ്‍ ഹാള്‍ : സിഐടിയു സംസ്ഥാന കമ്മിറ്റിയും ആനത്തലവട്ടം ആനന്ദന്‍ പഠനഗവേഷണ കേന്ദ്രവും ചേര്‍ന്ന് എട്ടുമണിക്കൂര്‍ ജോലി, 26,000 രൂപ കൂലി, നോയിസ സമരക്കൊടുങ്കാറ്റിന്റെ പ്രസക്തി വിഷയത്തില്‍ സെമിനാര്‍ രാവിലെ 10ന്. അഖിലേന്ത്യാ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. പ്ലാനിങ് ബോര്‍ഡ് അംഗം ഡോ.രവി രാമന്‍ വിഷയാവതരണം നടത്തും.
അനുസ്മരണ സമ്മേളനം
കൊച്ചി : (26.05.2026) https://societytodaynews.com/ എറണാകുളം ആശീര്‍ ഭവന്‍ : വിദ്യാഭ്യാസ വിചക്ഷണനും സാമ്പത്തിക വിദഗ്ദനുമായിരുന്ന പ്രൊഫ. ആന്റണി ഐസകിന്റെ പത്താം ചരമവാര്‍ഷികം . വൈകിട്ട് 5.30ന് നടക്കുന്ന അനുസ്മരണ സമ്മേളനം ഹൈക്കോടതി ജഡ്ജി എ.എ.സിയാദ് റഹ്മാന്‍ ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷന്‍ പ്രസിഡന്റ് ഷാജി ജോര്‍ജ് അധ്യക്ഷത വഹിക്കും.
അങ്കമാലി
സെമിനാറും അവാര്‍ഡ്ദാനവും
കൊച്ചി : (26.05.2026) https://societytodaynews.com/ മുക്കന്നൂര്‍ സെന്റ് മേരീസ് ഫെറോന പള്ളി ശതാബ്ദി ഹാള്‍ : ചെറുപുഷ്പ സഭാ സ്ഥാപകന്‍ ഫാ. ബസിലിയൂസിന്റെ 50-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഫാ. ബസിലിയൂസ് പാണാട്ട് ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന സെമിനാറും അവാര്‍ഡ്ദാനവും രാവിലെ 9.30ന് മന്ത്രി റോജി എം ജോണ്‍ ഉദ്ഘാടനം ചെയ്യും.
പിറവം
ചലച്ചിത്രമേള
കൊച്ചി : (26.05.2026) https://societytodaynews.com/ മണീട് ബി.ആര്‍ അംബേദ്കര്‍ കമ്മ്യൂണിറ്റി ഹാള്‍ : മണീട് ഫൈനാര്‍ട്‌സ് സൊസൈറ്റി സംഘടിപ്പിക്കുന്ന രണ്ടാമത് രാജ്യാന്തര ചലച്ചിത്രമേള വൈകിട്ട് 6.30ന് സിനിമ നാടക സംവിധായകന്‍ രാജേഷ് ഇരുളം നിര്‍വഹിക്കും. സൊസൈറ്റി പ്രസിഡന്റ് ആര്‍. രതീശന്‍ അധ്യക്ഷത വഹിക്കും. മണീട് പഞ്ചായത്ത് പ്രസിഡന്റ് ഷിജി ബിജു, എ.ഡി. ഗോപി, ഡി. പ്രേംനാഥ്, പി ജി. ഗോവിന്ദന്‍ നമ്പൂതിരി, കെ.പി.ജയറാം എന്നിവര്‍ പ്രസംഗിക്കും.

