കെ.വി.വി.ഇ.എസ്: ഭാരവാഹികളെ തിരഞ്ഞെടുത്തു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എളമക്കര യൂണിറ്റിന്റെ 42ാമത് വാര്‍ഷിക സമ്മേളനവും കെ.വി.വി.ഇ.എസ് മെമ്പേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി എളമക്കരയുടെ രണ്ടാമത് വാര്‍ഷിക പൊതുയോഗവും ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി ജേക്കബ്ബ് ഉദ്ഘാടനം ചെയ്യുന്നു. പി. എ സഫറുള്ള, എസ് മനോജ് കുമാര്‍, സി. എസ് രാമചന്ദ്രന്‍, എഡ്വേര്‍ഡ് ഫോസ്റ്റസ്, കെ.ടി ജോയ് തുടങ്ങിയവര്‍ മുന്‍നിരയില്‍

യൂണിറ്റിന്റെ 42ാമത് വാര്‍ഷിക സമ്മേളനവും കെ.വി.വി.ഇ.എസ് മെമ്പേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി എളമക്കരയുടെ രണ്ടാമത് വാര്‍ഷിക പൊതുയോഗവും ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എളമക്കര യൂണിറ്റ് പ്രസിഡന്റ് എഡ്വേര്‍ഡ് ഫോസ്റ്റസ്,  ജനറല്‍ സെക്രട്ടറി എസ്. മനോജ്കുമാര്‍, ട്രഷറര്‍ പി. എ സഫറുള്ള

കൊച്ചി:  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എളമക്കര യൂണിറ്റിന്റെ 2026-2028 വര്‍ഷത്തെ ഭാരവാഹികളായി എഡ്വേര്‍ഡ് ഫോസ്റ്റസ് (പ്രസിഡന്റ്), എസ്. മനോജ്കുമാര്‍( ജനറല്‍ സെക്രട്ടറി), പി. എ സഫറുളള (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. എളമക്കര വ്യാപാര ഭവനില്‍ നടന്ന യൂണിറ്റിന്റെ 42ാമത് വാര്‍ഷിക സമ്മേളനവും കെ.വി.വി.ഇ.എസ് മെമ്പേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി എളമക്കരയുടെ രണ്ടാമത് വാര്‍ഷിക പൊതുയോഗവും ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ ടി ജോയ് തിരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു.  ജില്ല ജനറല്‍ സെക്രട്ടറി സി. എസ് രാചന്ദ്രന്‍, വര്‍ക്കിംഗ് പ്രസിഡന്റ് ജിമ്മി ചക്യത്ത്, ചേരാനെല്ലൂര്‍- ചിറ്റൂര്‍ യൂണിറ്റ് പ്രസിഡന്റ് അബ്ദുള്‍ ഷുക്കൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു