എന്‍. ഡി. എ സ്ഥാനാര്‍ത്ഥി അഞ്ജലി നായര്‍ ജനസമക്ഷം പരിപാടിയുടെ ഭാഗമായി വിതരണം ചെയ്യുന്ന വിജയസാരഥി എന്ന പത്രികയുടെ പ്രകാശനം നിര്‍വഹിച്ചു.
ഉദയംപേരൂര്‍: തൃപ്പൂണിത്തുറ നിയോജകമണ്ഡലത്തിലെ ട്വന്റി20- എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഞ്ജലി നായരുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളുടെ ഭാഗമായി ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്തില്‍ ജനസമക്ഷം എന്‍ഡിഎ എന്ന പേരില്‍ കോര്‍ണര്‍ ടോക്കുകള്‍ ആരംഭിച്ചു. അദ്ധ്യാപകര്‍ അഭിഭാഷകര്‍ ഐടി വിദഗ്ധര്‍, സമൂഹിക പ്രവര്‍ത്തകര്‍ എന്നിവരുടെ കൂട്ടായ്മയില്‍ പഞ്ചായത്തിലെ 100 പ്രധാന കോര്‍ണറുകളില്‍ ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ക്ഷാമം, ജല്‍ജീവന്‍ പദ്ധതി ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലുകള്‍, മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍, ട്വന്റി 20 കിഴക്കമ്പലം വികസന മാതൃക എന്നിവയെ കുറിച്ച് വിശദീകരിക്കുക എന്നതാണ് ജനസമക്ഷം എന്‍.ഡി.എ എന്ന പ്രചരണ പരിപാടിയുടെ ലക്ഷ്യം. എന്‍. ഡി. എ സ്ഥാനാര്‍ത്ഥി അഞ്ജലി നായര്‍ ജനസമക്ഷം പരിപാടിയുടെ ഭാഗമായി വിതരണം ചെയ്യുന്ന വിജയസാരഥി എന്ന പത്രികയുടെ പ്രകാശനം നിര്‍വഹിച്ചു. മാളേകാട് നടന്ന ചടങ്ങില്‍ ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്ത് അംഗം അഡ്വ ഐശ്വര്യ വി. ആര്‍, ബിജെപി തൃപ്പൂണിത്തുറ നിയോജകമണ്ഡലം സെക്രട്ടറി നവിന്‍ കേശവന്‍, ബിജെപി ഉദയംപേരൂര്‍ നോര്‍ത്ത് ഏരിയ സെക്രട്ടറി എം.എം മുരളീധരന്‍, ജനസമക്ഷം പരിപാടിയുടെ സംയോജകരായ ഷോജ ടീച്ചര്‍, കെ.ജി ശ്രീകുമാര്‍, ഹേമ പ്രമോദ്, പ്രവീണ എന്നിവര്‍ പ്രസംഗിച്ചു.

