.‘പ്രോജക്ട് മേധയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി ഡോ. ഡി.എം. വാസുദേവൻ ഉദ്ഘാടനം ചെയ്തു.
കൊച്ചി: ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള കുട്ടികളുടെ മസ്തിഷ്‌ക വികസനം മെച്ചപ്പെടുത്തുക ലക്ഷ്യമാക്കി അമൃത ആശുപത്രിയിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു. ശിശുരോഗ വിദഗ്ധർ പങ്കെടുത്ത പരിപാടിയിൽ, കോൺജെനിറ്റൽ ഹൃദയരോഗമുള്ള കുട്ടികളുടെ വളർച്ച, പഠനം, ദൈനംദിന ജീവിതം എന്നിവയിൽ കൂടുതൽ ശ്രദ്ധ ആവശ്യമെന്ന് വ്യക്തമാക്കി.‘പ്രോജക്ട് മേധയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി ഡോ. ഡി.എം. വാസുദേവൻ ഉദ്ഘാടനം ചെയ്തു. ഡോ. കിർസ്റ്റൻ വെരിറ്റി, ഡോ. ദീപ ഭാസ്കരൻ, ഡോ. അരുണ്‍ സിംഗ്, ഡോ. ജയശങ്കര റെഡ്ഡി എന്നിവർ പങ്കെടുത്തു.പ്രാരംഭ അസസ്‌മെന്റും തുടർച്ചയായ ഫോളോ-അപ്പും നിർണായകമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. ഡോ. ആർ. കൃഷ്ണകുമാർ, ഡോ. മനു രാജ് എന്നിവർ നേതൃത്വം നൽകി.

