കെ.എം.എ ഗ്രീന്‍ പാംസ് സസ്‌റ്റെയ്‌നബിലിറ്റി പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്തു

പുതിയ കാലത്ത് സുസ്ഥിരത തിരഞ്ഞെടുപ്പല്ലെന്നും അതൊരു നിര്‍ബന്ധിത ആവശ്യകതയാണെന്നും ഡോ. അദിതി ഹല്‍ദാര്‍ പറഞ്ഞു.

കൊച്ചി: മുത്തൂറ്റ് ഫിന്‍കോര്‍പ്പ്  കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ ഗ്രീന്‍ പാംസ് സസ്‌റ്റെയ്‌നബിലിറ്റി സമ്മിറ്റ് മറൈൻ ഡ്രൈവ് താജ് വിവാന്തയില്‍ അരങ്ങേറി. ജി ആര്‍ ഐ സൗത്ത് ഏഷ്യ ഡയറക്ടര്‍ ഡോ. അദിതി ഹല്‍ദാര്‍ മുഖ്യാതിഥിയായിരുന്നു. പുതിയ കാലത്ത് സുസ്ഥിരത തിരഞ്ഞെടുപ്പല്ലെന്നും അതൊരു നിര്‍ബന്ധിത ആവശ്യകതയാണെന്നും ഡോ. അദിതി ഹല്‍ദാര്‍ പറഞ്ഞു. പ്രകൃതി ക്ഷോഭങ്ങള്‍ ഉള്‍പ്പെടെ കേരളം നേരിട്ട് അനുഭവിച്ച പലതും മനുഷ്യപ്രവര്‍ത്തനങ്ങളുടെ ഫലവും ലക്ഷണങ്ങള്‍ മാത്രമല്ല, ഇപ്പോഴത്തെ യാഥാര്‍ഥ വെല്ലുവിളികളുമാണെന്ന് അവര്‍ പറഞ്ഞു. അതോടൊപ്പം കേരളം നല്ല മാതൃകയും കാണിച്ചിട്ടുണെന്നും മനുഷ്യനിര്‍മ്മിത പ്രശ്‌നങ്ങള്‍ മനുഷ്യര്‍ക്ക് തന്നെ പരിഹരിക്കാനും കഴിയുമെന്നും അവര്‍ പറഞ്ഞു.ഫ്രോസ്റ്റ് ആന്റ് സള്ളിവന്‍ അസോസിയേറ്റ് പാര്‍ട്ണര്‍ ഫ്രെഡ്രിക്ക് റോയന്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇ എസ് ജി ആന്റ് ക്ലൈമറ്റ് ഫിനാന്‍സ് യൂണിറ്റ് ചീഫ് ജനറല്‍ മാനേജര്‍ ജെയ്‌സി പോള്‍, ജിസിസിഒഎസ്എസ് സിഇഒ  ജോസഫ് മാര്‍ട്ടിന്‍, കെഎംഎ പ്രസിഡന്റ് കെ ഹരികുമാര്‍,  വൈസ് പ്രസിഡന്റ് ദിലീപ് നാരായണന്‍, ഹോണററി സെക്രട്ടറി അനില്‍ വര്‍മ്മ, സീനിയര്‍ വൈസ് പ്രസിഡന്റ് അല്‍ജിയേഴ്‌സ് ഖാലിദ്, ഹോണററി ജോയിന്റ് സെക്രട്ടറി ലേഖ ബാലചന്ദ്രന്‍ , എക്‌സി ക്യൂട്ടീവ് ഡയറക്ടര്‍ ലഫ്. ജോജോ ജേക്കബ് എന്നിവര്‍ സംസാരിച്ചു. ഗ്ലോബല്‍ ജൂറി തിരഞ്ഞെടുത്ത കെ എം എ ഗ്രീന്‍ പാംസ് പുരസ്‌ക്കാരങ്ങള്‍ ചടങ്ങില്‍ സമ്മാനിച്ചു.ഏറ്റവും ഉയര്‍ന്ന പുരസ്‌കരമായ സസ്റ്റയ്‌നബിലിറ്റി ലീഡര്‍ഷിപ്പ് അവാര്‍ഡ് 2026 കൊച്ചി മെട്രോ റയില്‍ ലിമിറ്റഡ് കരസ്ഥമാക്കി. കൊച്ചി മെട്രോ എം. ഡി. ലോക് നാഥ് ബെഹ്‌റ ചടങ്ങില്‍ പുരസ്‌കാരം ഏറ്റു വാങ്ങി.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു