സമ്മര്‍ സ്‌കൂള്‍ രണ്ടാം പതിപ്പുമായി കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി ; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

പരമ്പരാഗത ക്ലാസ് മുറി പഠനത്തിനപ്പുറം, ആധുനിക ലോകത്ത് അത്യന്താപേക്ഷിതമായ പ്രായോഗിക കഴിവുകള്‍ വളര്‍ത്തിയെടുക്കുന്ന രീതിയിലാണ്  പ്രോഗ്രാം വിഭാവനം ചെയ്തിരിക്കുന്നത്.
കൊച്ചി: ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കടക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള  സൗജന്യമായ റെസിഡന്‍ഷ്യല്‍ ഫിനിഷിംഗ് സ്‌കൂള്‍ പ്രോഗ്രാം ‘ജെയിന്‍ യൂണിവേഴ്‌സിറ്റി സമ്മര്‍ സ്‌കൂള്‍  2026’, ഏപ്രില്‍,മെയ് മാസങ്ങളിലായി  ജെയിന്‍ യൂണിവേഴ്‌സിറ്റി കൊച്ചി ക്യാമ്പസില്‍ നടക്കും. പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകള്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കായാണ് രാജ്യത്തെ പ്രമുഖ  യൂണിവേഴ്‌സിറ്റികളില്‍ ഒന്നായ ജെയിന്‍ യൂണിവേഴ്‌സിറ്റി സമ്മര്‍ സ്‌കൂള്‍ സംഘടിപ്പിക്കുന്നത്. ആകെ 60 വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ പരിപാടിയില്‍ പ്രവേശനം ലഭിക്കുക. ഇതില്‍ 30 സീറ്റുകള്‍ പത്താം ക്ലാസ് കഴിഞ്ഞവര്‍ക്കും 30 സീറ്റുകള്‍ പ്ലസ് ടു കഴിഞ്ഞവര്‍ക്കുമാണ് പ്രവേശനം. താല്‍പര്യമുള്ളവര്‍ക്ക് https://jainuniverstiykochi.com/summer-school-2026/ എന്ന വെബ്‌സൈറ്റ് വഴി ഏപ്രില്‍ 14നകം അപേക്ഷിക്കാം. ക്യാമ്പില്‍ പങ്കെടുക്കാനുള്ള തങ്ങളുടെ താല്‍പ്പര്യവും കാരണവും വ്യക്തമാക്കുന്ന ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ കൂടി അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കേണ്ടതുണ്ട്. പരമ്പരാഗത ക്ലാസ് മുറി പഠനത്തിനപ്പുറം, ആധുനിക ലോകത്ത് അത്യന്താപേക്ഷിതമായ പ്രായോഗിക കഴിവുകള്‍ വളര്‍ത്തിയെടുക്കുന്ന രീതിയിലാണ് ഈ പ്രോഗ്രാം വിഭാവനം ചെയ്തിരിക്കുന്നത്. ഓരോ ദിവസവും അക്കാദമിക് മികവിനും വ്യക്തിത്വ വികസനത്തിനും തുല്യ പ്രാധാന്യം നല്‍കുന്ന രീതിയിലുള്ള സമയക്രമമാണ് നിശ്ചയിച്ചിട്ടുള്ളത്. രാവിലെകളില്‍ വിമര്‍ശനാത്മക ചിന്ത , ആശയവിനിമയ ശേഷി, നേതൃപാടവം, ഡിജിറ്റല്‍ അവബോധം എന്നിവയില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു