ഈ നേട്ടം ഉപഭോക്താക്കളുടെ വിശ്വാസത്തിന്റെയും കമ്പനിയുടെ പ്രതിബദ്ധതയുടെയും തെളിവാണെന്ന് മാനേജിംഗ് ഡയറക്ടര്‍ ഹോംഗ് ജൂ ജോണ്‍ പറഞ്ഞു.
കൊച്ചി: 2026-27 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ എല്‍ജി ഇലക്ട്രോണിക്‌സ് ഇന്ത്യ 10 ലക്ഷം എയര്‍ കണ്ടീഷണറുകളുടെ റെക്കോര്‍ഡ് വില്‍പ്പന കൈവരിച്ച് ഇന്ത്യന്‍ എസി വിപണിയിലെ മുന്നേറ്റം കൂടുതല്‍ ഉറപ്പിച്ചു. കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ വേനല്‍ക്കാല തുടക്കമായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ ഹോംഗ് ജൂ ജോണ്‍ പറഞ്ഞു. മികച്ച നിര്‍വഹണ ശേഷി, കാര്യക്ഷമമായ വിതരണ ശൃംഖല, പുതിയ ബി.ഇ.ഇ സ്റ്റാര്‍ റേറ്റഡ് മോഡലുകളുടെ നേരത്തെയുള്ള ലോഞ്ച്, ഐസിസി വേള്‍ഡ് കപ്പ് കാലയളവിലെ മാര്‍ക്കറ്റിംഗ് ക്യാമ്പയിന്‍ എന്നിവ വിജയത്തിന് പ്രധാന കാരണങ്ങളായി. ഈ നേട്ടം ഉപഭോക്താക്കളുടെ വിശ്വാസത്തിന്റെയും കമ്പനിയുടെ പ്രതിബദ്ധതയുടെയും തെളിവാണെന്ന് മാനേജിംഗ് ഡയറക്ടര്‍ ഹോംഗ് ജൂ ജോണ്‍ പറഞ്ഞു. നവീകരണം, ലോക്കലൈസേഷന്‍, വിതരണ ശൃംഖല എന്നിവയില്‍ നിക്ഷേപം തുടരുന്നതിനൊപ്പം ശ്രീ സിറ്റിയിലെ നിര്‍മ്മാണ സൗകര്യം വിപുലീകരിച്ചുകൊണ്ട് ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയോടുള്ള പ്രതിബദ്ധതയും എല്‍ജി ശക്തിപ്പെടുത്തും. വിവിധ ഉപഭോക്തൃ ആവശ്യങ്ങള്‍ ലക്ഷ്യമിട്ട് അവതരിപ്പിച്ച എസന്‍ഷ്യല്‍ സീരീസ് ഉള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന എസി ശ്രേണികളും ഈ റെക്കോര്‍ഡ് പ്രകടനത്തിന് പിന്തുണയായിട്ടുള്ളതായും വിലയിരുത്തപ്പെടുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

