കൊച്ചി: ലോജിടെക് പുതിയ എംകെ250 ബ്ലൂടൂത്ത് മൗസ്കീബോര്ഡ് കോമ്പോയും കെ250 ബ്ലൂടൂത്ത് കീബോര്‍ഡും വിപണിയില്‍ അവതരിപ്പിച്ചു. ആദ്യമായി വയര്‍ലെസ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവരെയും വിദ്യാര്‍ഥികളെയും ഓഫീസ് ഉപയോക്താക്കളെയും ലക്ഷ്യമിട്ടാണ് പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. വിന്‍ഡോസ്, മാക്ഒഎസ്, ക്രോംഒഎസ് എന്നീവയില് അനായാസം പ്രവര്‍ത്തിക്കുന്ന കെ250 കീബോര്‍ഡില്‍ ന്യൂമറിക് കീപാഡ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, മികച്ച ഡിസൈന്‍, ക്രമീകരിക്കാവുന്ന ടില്‍റ്റ് സ്റ്റാന്‍ഡ്, ഒരു വര്‍ഷത്തിലധികം ബാറ്ററി ലൈഫ് എന്നിവയുണ്ട്. എംകെ250 കോമ്പോയില്‍ ഇരുകൈ കൊണ്ടും ഉപയോഗിക്കാവുന്ന എം196 വയര്‍ലെസ് മൗസും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എംകെ250 കോമ്പോയ്ക്ക് യഥാക്രമം 2,195 കെ250 കീബോര്‍ഡിന് 1,395 എന്നിങ്ങനെയാണ് വില.

