കാന്‍സറിനേക്കാള്‍ മാരകം; ലൂപസ് രോഗികള്‍ക്ക് കരുതലും പരിഗണനയും വേണം: ബിജിബാല്‍

കൊച്ചി (10.05.2026): ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം സ്വന്തം അവയവങ്ങളെത്തന്നെ ആക്രമിക്കുന്ന ‘ലൂപസ്’ എന്ന ഗുരുതരമായ ഓട്ടോ ഇമ്മ്യൂണ്‍ രോഗം ബാധിച്ചവര്‍ സമൂഹത്തില്‍ നിന്നും കൂടുതല്‍ പരിഗണനയും കരുതലുമാണ് ആഗ്രഹിക്കുന്നതെന്ന് പ്രശസ്ത സംഗീത സംവിധായകന്‍ ബിജിബാല്‍. കേരള ആര്‍െ്രെതറ്റിസ് ആന്‍ഡ് റുമാറ്റിസം സൊസൈറ്റി, ലൂപ്പസ് ട്രസ്റ്റ് ഇന്ത്യ, ഡോ. ഷേണായിസ് കെയര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കലൂര്‍ എം.ഇ.എസ് ഹാളില്‍ സംഘടിപ്പിച്ച ലോക ലൂപസ് ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൃത്യസമയത്ത് കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ ആന്തരിക അവയവങ്ങളെ ബാധിച്ച് രോഗി മരണപ്പെടാന്‍ വരെ കാരണമാകുന്ന അസുഖമാണ് ലൂപസ്. ഇത് കാന്‍സറിനേക്കാള്‍ മാരകമായ അവസ്ഥയിലേക്ക് രോഗിയെ എത്തിക്കുന്നു. പ്രധാനമായും യുവതികളെയാണ് ലൂപസ് ബാധിക്കുന്നത്. ഒരു കുടുംബത്തിന്റെ നെടുംതൂണായ വീട്ടമ്മയ്ക്ക് ഈ രോഗം പിടിപെടുന്നത് ആ കുടുംബത്തെയാകെ തളര്‍ത്തുന്നു.രോഗത്തിന്റെ തീവ്രതയെക്കുറിച്ച് കുടുംബാംഗങ്ങള്‍ക്കും സമൂഹത്തിനും കൃത്യമായ ധാരണയുണ്ടാക്കുകയാണ് ഇത്തരം ദിനാചരണങ്ങളുടെ ലക്ഷ്യമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ പ്രമുഖ റുമറ്റോളജിസ്റ്റ് ഡോ. പത്മനാഭ ഷേണായി പറഞ്ഞു.

കേരള ആർത്രൈറ്റിസ് ആന്‍ഡ് റുമാറ്റിസം സൊസൈറ്റി, ലൂപ്പസ് ട്രസ്റ്റ് ഇന്ത്യ, ഡോ. ഷേണായിസ് കെയര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കലൂര്‍ എം.ഇ.എസ് ഹാളില്‍ സംഘടിപ്പിച്ച ലോക ലൂപസ് ദിനാചരണം സംഗീത സംവിധായകന്‍ ബിജിബാല്‍ ഉദ്ഘാനം ചെയ്യുന്നു. വചസാമൃത, ദിനേഷ് മേനോന്‍, ഡോ.പത്മനാഭ ഷേണായി, ഡോ.കാവേരി കെ. നളിയന്ദ, ഡോ.അനുരൂപ വിജയന്‍ എന്നിവര്‍ സമീപം.

ലൂപസ് ബാധിച്ചവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും ആവശ്യമായ ചികിത്സാ സഹായങ്ങളും ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ലൂപ്പസ് ട്രസ്റ്റ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടന്നുവരികയാണെന്ന് സെക്രട്ടറി ദിനേശ് മേനോന്‍ അറിയിച്ചു.റുമറ്റോളജി, സൈക്കോളജി, ഫെര്‍ട്ടിലിറ്റി എന്നീ വിഷയങ്ങളില്‍ രോഗികളും കുടുംബാംഗങ്ങളും നേരിടുന്ന വിവിധ വെല്ലുവിളികളെക്കുറിച്ച് ഡോ. ഫെസി ലൂയിസ്, ഡോ. അനുരൂപ വിജയന്‍, ഡോ. കാവേരി കെ. നളിയന്ദ എന്നിവര്‍ സംവദിച്ചു.ലൂപ്പസ് ട്രസ്റ്റ് ഇന്ത്യ പ്രസിഡന്റ് വചസാമൃത, വാര്‍ഡ് കൗണ്‍സിലര്‍ സി. രഞ്ജിനി ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് ലൂപ്പസ് അതിജീവനത്തിന്റെ ഭാഗമായി രോഗികളും കുടുംബാംഗങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും വേദിയില്‍ അരങ്ങേറി. ഡോ. ഷേണായിസ് കെയറിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പതിനൊന്നാമത് ലൂപസ് ദിനാചരണമാണിത്.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു