ഉപഭോക്താക്കള്‍ക്ക് മികച്ച സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമതയോടെ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ കോര്‍പ്പറേറ്റ് ഓഫിസ് തുറന്നതെന്ന് സിഎംഡി എസ്.വി മണികണ്ഠന്‍ പറഞ്ഞു.
കൊച്ചി: മണിരത്ന ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പുതിയ കോര്‍പ്പറേറ്റ് ഓഫീസ് കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. വൈറ്റില വെല്‍കെയര്‍ ആശുപത്രിക്ക് എതിര്‍വശം ആരംഭിച്ച ഓഫിസ് കുടുംബകോടതി റിട്ട. ജഡ്ജ് ലീലാ മണി ഉദ്ഘാടനം ചെയ്തു. മണിരത്ന ഗ്രൂപ്പ് ഓഫ് കമ്പനി സിഎംഡി എസ്.വി മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടര്‍ ധന്യ മണികണ്ഠന്‍, സിദ്ധര്‍ഥ് മേനോന്‍, ജനറല്‍ മാനേജര്‍ സി.പി പ്രമോദ്, ചിറ്റ്‌സ് ഓപ്പറേഷന്‍സ് മേധാവി കെ.ടി.ജയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമതയോടെ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ കോര്‍പ്പറേറ്റ് ഓഫിസ് തുറന്നതെന്ന് സിഎംഡി എസ്.വി മണികണ്ഠന്‍ പറഞ്ഞു.

