ഭാരം കുറഞ്ഞ ഓ-മാറ്റര്‍ ഫ്രെയിമാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.
കൊച്ചി: പ്രമുഖ ഐവെയര്‍ ബ്രാന്‍ഡായ ഓക്ലി, ആഗോള കായിക താരങ്ങളായ കിലിയന്‍ എംബാപ്പെയും ജയ്‌ലന്‍ ബ്രൗണും അണിനിരക്കുന്ന പുതിയ പ്ലേയേഴ്‌സ് കളക്ഷന്‍ ക്യാംപെയ്ന്‍ അവതരിപ്പിച്ചു. കായിക ലോകത്തെ സ്വാധീനിക്കുന്ന ഈ രണ്ട് താരങ്ങളുമായി സഹകരിച്ച് രൂപകല്‍പ്പന ചെയ്ത സിഗ്‌നേച്ചര്‍ ഐവെയര്‍ ശ്രേണികളാണ് പുതിയ കളക്ഷനിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. എന്‍.ബി.എ. താരം ജയ്‌ലന്‍ ബ്രൗണിന്റെ സിഗ്‌നേച്ചര്‍ ശേഖരത്തില്‍ പ്രത്യേക കൊക്കോ ബ്രൗണ്‍ നിറപ്പകിട്ടും അദ്ദേഹത്തിന്റെ വ്യക്തിഗത ലോഗോയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓക്ലി ഹൈലാന്‍ഡ് ജയ്‌ലന്‍ ബ്രൗണ്‍ സിഗ്‌നേച്ചര്‍ സീരീസില്‍ പ്രിസം, റൂബി ലെന്‍സുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് മികച്ച കാഴ്ചാനുഭവവും സൂര്യപ്രകാശത്തില്‍ നിന്നുള്ള സംരക്ഷണവും ഉറപ്പാക്കുന്നു. ഭാരം കുറഞ്ഞ ഓ-മാറ്റര്‍ ഫ്രെയിമാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ഒരാള്‍ സ്വയം എങ്ങനെ അവതരിപ്പിക്കുന്നു എന്നതിന്റെ ഭാഗമാണ് സ്‌റ്റൈല്‍,’ എന്ന് ജയ്‌ലന്‍ ബ്രൗണ്‍ പറഞ്ഞു.
ഫുട്‌ബോള്‍ സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയുടെ സിഗ്‌നേച്ചര്‍ സീരീസ് പെര്‍മിയന്‍ മോഡല്‍ അദ്ദേഹത്തിന്റെ ആത്മവിശ്വാസവും വ്യക്തിത്വവും പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പ്രിസം, റോഡ് ലെന്‍സുകളും എംബാപ്പെയുടെ ലോഗോയും അദ്ദേഹത്തിന്റെ ജന്മനാടായ ബോണ്ടിയുടെ കോ-ഓര്‍ഡിനേറ്റുകളും ഈ മോഡലിന്റെ പ്രത്യേകതകളാണ്. ‘സ്‌റ്റൈല്‍ ഒരു വ്യക്തിഗത ഒപ്പാണ്. ഈ ഐവെയര്‍ എന്റെ വേരുകളെയും യാത്രയെയും പ്രതിനിധീകരിക്കുന്നു,’ എന്ന് എംബാപ്പെ പറഞ്ഞു. പുതിയ പ്ലേയേഴ്‌സ് കളക്ഷന്‍ പ്രമുഖ ഒപ്റ്റിക്കല്‍ സ്റ്റോറുകളിലും സണ്‍ഗ്ലാസ് ഹട്ട്, ലെന്‍സ്‌ക്രാഫ്‌റ്റേഴ്‌സ് എന്നിവിടങ്ങളിലും ആമസോണ്‍, മിന്ത്ര, അജിയോ, ടാറ്റാ ക്ലിക് ലക്ഷ്വറി തുടങ്ങിയ ഇ-കോമേഴ്സ് പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. ഈ പുത്തന്‍ കളക്ഷന്റെ വില ?11,690 മുതല്‍ ആരംഭിക്കുന്നു.

