ഇന്ത്യ-ബ്രസീൽ-ദക്ഷിണാഫ്രിക്ക സംയുക്ത നാവികസേനാ അഭ്യാസം ‘ഇബ്‌സമർ 9’  സമാപിച്ചു

കൊച്ചി: ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്കൻ നാവികസേനകൾ സംയുക്തമായി സംഘടിപ്പിച്ച ‘ഇബ്‌സമർ’ (IBSAMAR IX 2026) സമുദ്രാഭ്യാസത്തിന്റെ ഒൻപതാം എഡിഷൻ ദക്ഷിണാഫ്രിക്കയിലെ സൈമൺസ് ടൗണിൽ വിജയകരമായി സമാപിച്ചു (2026 ഒക്ടോബർ 20). മൂന്ന് രാജ്യങ്ങളിലെയും നാവികസേനകൾ തമ്മിലുള്ള പരസ്പര സഹകരണവും സമുദ്ര സുരക്ഷാ ഏകോപനവും വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടായിരുന്നു 10 ദിവസം നീണ്ടുനിന്ന അഭ്യാസം.

ഇന്ത്യൻ നാവികസേനയുടെ സ്റ്റെൽത്ത് ഫ്രിഗേറ്റ് യുദ്ധക്കപ്പലായ ‘ഐ.എൻ.എസ് തർകാഷ്’ ആണ് പത്തുദിവസത്തെ സംയുക്ത പരിശീലനങ്ങളിൽ ഭാരതത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. ഹാർബർ ഫേസ്, സീ ഫേസ് എന്നിവയുൾപ്പെട്ട പരിശീലനത്തിൽ തന്ത്രപ്രധാന നാവിക നീക്കങ്ങൾ, സാങ്കേതികവിദ്യ കൈമാറ്റം, സംയോജിത ഡ്രില്ലുകൾ എന്നിവ നടന്നു.

ദീർഘകാല നയതന്ത്ര ബന്ധങ്ങളെ പ്രായോഗിക നാവിക പങ്കാളിത്തമാക്കി മാറ്റാൻ ഇബ്‌സമർ പോലുള്ള സംയുക്ത സൈനിക അഭ്യാസങ്ങൾ സഹായിക്കുന്നതായി സമാപന ചടങ്ങിൽ ഐ.എൻ.എസ് തർകാഷ് കമാൻഡിംഗ് ഓഫീസർ പറഞ്ഞു. അന്താരാഷ്ട്ര സമുദ്ര അതിർത്തികളിലെ സുരക്ഷ ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര സമുദ്ര നിയമങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള മൂന്ന് രാഷ്ട്രങ്ങളുടെയും ദൃഢനിശ്ചയമാണ് ഇബ്‌സമർ IX സമാപനത്തിലൂടെ പ്രതിഫലിക്കുന്നത്.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു