കൊച്ചി : കേരള പത്രപ്രവർത്തക യൂണിയൻ (KUWJ) എറണാകുളം ജില്ലാ കമ്മിറ്റിയിലേക്ക് (എറണാകുളം പ്രസ് ക്ലബ്ബ്) നടന്ന തെരഞ്ഞെടുപ്പിൽ ആർ. ഗോപകുമാർ (ജനയുഗം) പ്രസിഡന്റായും എം. ഷജിൽ കുമാർ (മലയാള മനോരമ) സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. രുജീഷ് വി. രവീന്ദ്രൻ (ന്യൂസ് മലയാളം) ആണ് ട്രഷറർ.
അർച്ചന കെ. (കൈരളി ടിവി), പ്രകാശ് എളമക്കര (സമയം മലയാളം) എന്നിവർ വൈസ് പ്രസിഡന്റുമാരായും, ആതിര ടി. (റിപ്പോർട്ടർ ടിവി), സ്മിത വി.എച്ച്. (24 ന്യൂസ്) എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു.
അഷ്റഫ് കെ.കെ. (ഡെൻ എം.ടി.എൻ), ജിഷ പി.ഒ. (ന്യൂസ് മലയാളം), ജിതിൻ ജോയ് (റിപ്പോർട്ടർ ടിവി), ലിജോ എം.ജി. (ധനം), നിഖിൽ ബാലകൃഷ്ണൻ (ജനയുഗം), ശ്രീഹരി രാമകൃഷ്ണൻ (കേരള കൗമുദി), വർണ്ണം കെ.എസ്. (ജന്മഭൂമി), വിജയചന്ദ്രൻ (എസിവി) എന്നിവരാണ് പുതിയ നിർവാഹക സമിതി അംഗങ്ങൾ.

