കേരളത്തില്‍ നിന്നുള്ള കിക് ബോക്‌സിങ്ങ് ചാമ്പ്യന്മാരും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളും പരിശീലകരും ഭാഗമായി.
കൊച്ചി: ലുലുമാളിന്റെ 13മത് വാര്‍ഷിക ആഘോഷത്തിന്റേയും വനിതദിനാഘോഷത്തിന്റേയും ഭാഗമായി പെണ്‍ കരുത്തറിയിക്കുന്ന വനിതാ കിക് ബോക്‌സിങ്ങ് നൈറ്റ് അരങ്ങേറി. ലുലു ലേഡി പഞ്ച് എന്ന പേരില്‍ സംഘടിപ്പിച്ച മത്സരത്തിന്റെ ഉദ്ഘാടനം ഗായിക അമൃത സുരേഷ് നിര്‍വഹിച്ചു. നാല് കാറ്റഗറികളിലായി സംഘടിപ്പിച്ച വനിതാ കിക് ബോക്‌സിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ ഹിമാചലില്‍ നിന്നുള്ള വനിതാ കിക് ബോക്‌സിങ്ങ് താരം നിഷ നെഗി ടെറ്റില്‍ ബെല്‍റ്റ് ചാമ്പ്യനായി. മലയാളി താരം അശ്വതി ഗോപിനാഥിനെയാണ് ഇടിക്കൂട്ടില്‍ നേരിട്ടത്. കോ മെയിന്‍ ഇവന്റില്‍ അനാമിക ലിജ ചന്ദ്രന്‍ എന്നിവര്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ ലിജ ചന്ദ്രന്‍ ചാമ്പ്യനായി. മറ്റ് രണ്ട് മത്സരങ്ങളില്‍ ഗോപിക, റുക്‌സാന എന്നിവര്‍ ചാമ്പ്യനായി. വിജയികള്‍ 10,000 രൂപയുടെ ക്യാഷ്പ പ്രൈസും ചാമ്പ്യന്‍ ബെല്‍റ്റും ഏറ്റുവാങ്ങി. രണ്ടാം സ്ഥാനത്ത് എത്തിയവര്‍ക്ക് 5,000 രൂപ ക്യാഷ് അവാര്‍ഡ് സമ്മാനിച്ചു. നാല് മത്സരത്തിലേയും വിജയികള്‍ക്ക് 60, 000 രൂപയുടെ ക്യാഷ് അവാര്‍ഡാണ് മൊത്തം വിതരണം ചെയ്തത്. കേരളത്തില്‍ നിന്നുള്ള കിക് ബോക്‌സിങ്ങ് ചാമ്പ്യന്മാരും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളും പരിശീലകരും ഭാഗമായി. ചാമ്പ്യന്മാര്‍ ഉദ്ഘാടകയായ അമൃത സുരേഷിന് മുന്നിലെത്തി ഫേസ് ഓഫ് നടത്തിയ ശേഷമാണ് ഇടിക്കൂട്ടില്‍ കയറിയത്. മൂന്ന് മിനിറ്റിന്റെ മൂന്ന് റൗണ്ടുകളിലായിട്ടാണ് മത്സരം അരങ്ങേറിത്. ചടങ്ങില്‍ ലുലുവിന്റെ വനിതാ പ്രതിനിധികളായ ലുലുഗ്രൂപ്പ് ഇന്ത്യ ഇവന്റ് ജനറല്‍ മാനേജര്‍ ദിലു വേണുഗോപാല്‍, എച്ച്.ആര്‍ മാനേജര്‍ ആര്‍. ഐശ്വര്യ, എസ്.ഒ.എച്ച് റീട്ടെയില്‍ ക്ലസ്റ്റര്‍ മാനേജര്‍ സുജാ തോമസ് ,കോമ്പാക്ട് ഫിറ്റ്‌നസ് ടീം സി.ഇ.ഒ മറിയം ചെറിയാന്‍, ജനറല്‍ മാനേജര്‍ റോണക് എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ ബിഗ്‌ബോസ് താരവും ബോക്‌സിങ്ങ് ചാമ്പ്യനുമായ റിതു മന്ത്ര അവാര്‍ഡുകള്‍ സമ്മാനിച്ചു.

