റെഡ്മി നോട്ട് 15 സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ചു

പ്രീമിയം ഡിസൈൻ, ശക്തമായ ബാറ്ററി, മെച്ചപ്പെട്ട ഡിസ്പ്ലേ, എഐ സവിശേഷതകൾ എന്നിവയോടെയാണ് ഫോൺ പുറത്തിറക്കിയിരിക്കുന്നത്.

കൊച്ചി: ഷവോമി ഇന്ത്യ റെഡ്മി നോട്ട് 15 സ്പെഷ്യൽ എഡിഷൻ സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. പ്രീമിയം ഡിസൈൻ, ശക്തമായ ബാറ്ററി, മെച്ചപ്പെട്ട ഡിസ്പ്ലേ, എഐ സവിശേഷതകൾ എന്നിവയോടെയാണ് ഫോൺ പുറത്തിറക്കിയിരിക്കുന്നത്. 6.77 ഇഞ്ച് കർവ്ഡ് അമോലെഡ് ഡിസ്പ്ലേയോടുകൂടിയ ഫോണിൽ എഫ്എച്ച്ഡി+ റെസല്യൂഷനും 120 ഹെർട്സ് റിഫ്രെഷ് റേറ്റും ലഭ്യമാണ്. 3200 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ് നൽകുന്ന ഡിസ്പ്ലേയ്ക്ക് ട്രിപ്പിൾ ടി.യു.വി സർട്ടിഫിക്കേഷനും ഉണ്ട്. 7.35 മില്ലിമീറ്റർ കനവും 178 ഗ്രാം ഭാരവുമുള്ള ഫോൺ ക്രിംസൺ റിസർവ്, കാർബൺ ബ്ലാക്ക്, ഫ്രോസ്റ്റഡ് വൈറ്റ് നിറങ്ങളിൽ ലഭ്യമാണ്. ക്വാൽക്കോം സ്നാപ്ഡ്രാഗൺ 6 ജെൻ 3 പ്രോസസറിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 50 മെഗാപിക്സൽ എഐ ഡ്യുവൽ റിയർ ക്യാമറയും 20 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്. എഐ ഇറേസ്, എഐ സ്കൈ, എഐ ബോക്കെ, എഐ ബ്യൂട്ടിഫൈ, എഐ റിഫ്ലക്ഷൻ റിമൂവൽ തുടങ്ങിയ ഫീച്ചറുകളും നൽകിയിട്ടുണ്ട്. 5800 എംഎഎച്ച് ബാറ്ററിയും 45 വാട്ട് ടർബോ ചാർജിംഗും ഫോണിൽ ലഭ്യമാണ്. ഡ്യുവൽ സ്പീക്കറുകൾ, ഡോൾബി അറ്റ്മോസ് പിന്തുണ, എഐ അടിസ്ഥാനത്തിലുള്ള നോയിസ് കാൻസലേഷൻ, 5ജി നെറ്റ്വർക്ക്, ഡ്യുവൽ ബാൻഡ് വൈ-ഫൈ തുടങ്ങിയ സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗൂഗിൾ ജെമിനിയും സർകിൾ ടു സെർച്ച് ഫീച്ചറും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു