ടിവിഎസ് എആർഇ ജിപി ആദ്യ അന്താരാഷ്ട്ര സീസൺ സമാപിച്ചു

കൊച്ചി: ടിവിഎസ് അപ്പാച്ചെ റേസിംഗ് എക്‌സ്പീരിയൻസ് (എആർഇ) ജിപി ഇന്റർനാഷണൽ 2025-26ന്റെ ആദ്യ അന്താരാഷ്ട്ര സീസൺ വിജയകരമായി ടിവിഎസ് റേസിങ് പൂര്‍ത്തിയാക്കി.ഇന്ത്യ, മെക്സിക്കോ, കൊളംബിയ, നേപ്പാൾ എന്നിവിടങ്ങളിലെ 20-ലധികം നഗരങ്ങളിൽ 2025 ജൂൺ മുതൽ 2026 മാർച്ച് വരെ നടന്ന സീസണിൽ 1100-ലധികം പേർ പങ്കെടുത്തു. ചെന്നൈയിലെ മദ്രാസ് ഇന്റർനാഷണൽ സർക്യൂട്ടിൽ നടന്ന ഗ്രാൻഡ് ഫിനാലെയോടെയാണ് സീസൺ സമാപിച്ചത്.500-ലധികം റേസിംഗ് പ്രേമികളുടെ സാന്നിധ്യത്തിൽ 60 ഫൈനലിസ്റ്റുകൾ 45 മീഡിയ റൈഡർമാരോടൊപ്പം വിവിധ വിഭാഗങ്ങളിൽ മത്സരിച്ചു. ടിവിഎസ് അപ്പാച്ചെ ആർടിആർ 160, 180, 200, 310 സിസി വിഭാഗങ്ങളിലായിരുന്നു മത്സരം.ചാമ്പ്യൻഷിപ്പിലെ വിജയികൾക്ക് മോട്ടോ ജിപി (ഏഷ്യ) കാണാനുള്ള യാത്ര, ടിവിഎസ് ഒഎംസി (ആർആർ 310) റൗണ്ടുകളിൽ വൈൽഡ് കാർഡ് എൻട്രി, ടിവിഎസ് റേസിംഗ് ഫാക്ടറി സന്ദർശനം തുടങ്ങിയ സമ്മാനങ്ങൾ നൽകി.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു