കൊച്ചി: ഹോം എന്‍റര്‍ടൈന്‍മെന്‍റ് രംഗത്ത് പുതിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച് സോണി ഇന്ത്യയുടെ ആദ്യത്തെ ട്രൂ ആര്‍ജിബി സാങ്കേതികവിദ്യയോട് കൂടിയ ബ്രാവിയ 7കക ടിവികള്‍ വിപണിയില്‍ അവതരിപ്പിച്ചു. കൂടുതല്‍ വ്യക്തതയുള്ള നിറങ്ങളും മികച്ച ദൃശ്യാനുഭവവും നല്‍കുന്ന ഈ പുതിയ മോഡലുകള്‍ 2026 മെയ് 28 മുതല്‍ ഇന്ത്യയില്‍ ലഭ്യമാണ്. ആര്‍ജിബി ബാക്ക്ലൈറ്റ് മാസ്റ്റര്‍ ഡ്രൈവ് പ്രോ ചുവപ്പ്, പച്ച, നീല നിറങ്ങളിലുള്ള എല്‍ഇഡികളെ സ്വതന്ത്രമായി നിയന്ത്രിച്ച് മികച്ച ദൃശ്യങ്ങളും കറുപ്പിന് കൂടുതല്‍ വ്യക്തതയും നല്‍കുന്ന സോണിയുടെ അത്യാധുനിക സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. മനുഷ്യര്‍ സ്വാഭാവികമായി കാണുകയും കേള്‍ക്കുകയും ചെയ്യുന്ന രീതിയില്‍ ദൃശ്യങ്ങളെയും ശബ്ദങ്ങളെയും പ്രോസസ്സ് ചെയ്ത് കൂടുതല്‍ മിഴിവേകാന്‍ കോഗ്നിറ്റീവ് പ്രൊസസ്സര്‍ എക്സ്ആര്‍ സാങ്കേതികവിദ്യ സഹായിക്കുന്നു. ക്യുഡി-ഒഎല്‍ഇഡി പാനലുകള്‍ക്ക് സമാനമായ വര്‍ണ്ണ മികവും മിനി എല്‍ഇഡി ഡിസ്പ്ലേയുടെ തെളിച്ചവും ആര്‍ജിബി ട്രൈലൂമിനോസ് മാക്സ് സംയോജിപ്പിക്കുന്നു. ഡോള്‍ബി വിഷന്‍, ഡോള്‍ബി അറ്റ്മോസ് എന്നിവയുടെ പിന്തുണയോടെ തീയറ്റര്‍ അനുഭവമാണ് ഈ ടിവികള്‍ നല്‍കുന്നത്. കൂടാതെ 65 ഇഞ്ച് മുതല്‍ മുകളിലേക്കുള്ള മോഡലുകളില്‍ ദൃശ്യങ്ങള്‍ക്ക് അനുസരിച്ച് കൃത്യമായി ശബ്ദം നല്‍കുന്ന അക്കൗസ്റ്റിക് മള്‍ട്ടി-ഓഡിയോ+ ഫീച്ചറുമുണ്ട്. ഗെയിമിംഗ് മികവിനായി പ്ലേസ്റ്റേഷന്‍ 5-ന് പ്രത്യേകം അനുയോജ്യമായ രീതിയില്‍, 4കെ 120എഫ്പിഎസ് പിന്തുണയോടെയാണ് എത്തുന്നത്. തടസ്സങ്ങളില്ലാത്ത ഗെയിമിംഗ് ഉറപ്പാക്കാന്‍ ഓട്ടോ ലോ ലാറ്റന്‍സി മോഡ്, വേരിയബിള്‍ റിഫ്രഷ് റേറ്റ് എന്നീ ഫീച്ചറുകളും ലഭ്യമാണ്. ഗൂഗിള്‍ ടിവി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇതില്‍ കൂടുതല്‍ മികച്ച എഐ സേവനങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കുമായി ജെമിനി സംവിധാനം ഒരു എയര്‍ അപ്ഡേറ്റ് വഴി ലഭ്യമാകും. ഹാന്‍ഡ്സ് ഫ്രീ വോയ്സ് സെര്‍ച്ച്, ആപ്പിള്‍ എയര്‍പ്ലേ 2 എന്നിവയും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 55 ഇഞ്ച് മുതല്‍ 98 ഇഞ്ച് വരെയുള്ള സ്ക്രീന്‍ സൈസുകളിലാണ് ബ്രാവിയ 7കക പരമ്പര വിപണിയില്‍ എത്തുന്നത്. 2026 മെയ് 28 മുതല്‍ സോണി സെന്‍ററുകള്‍, പ്രമുഖ ഇലക്ട്രോണിക് ഷോപ്പുകള്‍, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ എന്നിവ വഴി ഇവ ലഭ്യമാണ്. 3,59,900 രൂപ വിലയുള്ള 55 ഇഞ്ച് മോഡല്‍ 2,21,990 രൂപയ്ക്കും, 4,39,900 രൂപ വിലയുള്ള 65 ഇഞ്ച് മോഡല്‍ 2,74,990 രൂപയ്ക്കും ലഭ്യമാണ്. 75 ഇഞ്ച് മോഡല്‍ 2026 ജൂണ്‍ അവസാനത്തോടെയും, 98 ഇഞ്ച് മോഡല്‍ ജൂലൈ അവസാനത്തോടെയും വിപണിയില്‍ എത്തും.

