എസ്ഐബി ടവറിൽ ദുരന്ത നിവാരണ മോക്ഡ്രിൽ സംഘടിപ്പിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്

കൊച്ചി : ജീവനക്കാരുടെ സുരക്ഷയും അടിയന്തര സാഹചര്യങ്ങളിലെ സജ്ജീകരണവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി സൗത്ത് ഇന്ത്യൻ ബാങ്ക് എസ്ഐബി ടവറിൽ ദുരന്ത നിവാരണ മോക്ഡ്രിൽ സംഘടിപ്പിച്ചു. ബാങ്കിന്റെ ഫെസിലിറ്റി മാനേജ്‌മെന്റ് ഗ്രൂപ്പ്, നാഷണൽ സേഫ്റ്റി കൗൺസിൽ, സംസ്ഥാന ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് ഡിപ്പാർട്ട്‌മെന്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി. സംസ്ഥാന ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് ഡിപ്പാർട്ട്‌മെന്റിലെ ഫയർ ഓഫീസർ നിസാം പരിശീലനത്തിന് നേതൃത്വം നൽകി. തീപിടിത്തം ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ, അഗ്നിശമന ഉപകരണങ്ങളുടെ ശരിയായ ഉപയോഗം, ഇവാക്വേഷൻ നടപടികൾ, ഫയർ എസ്‌കേപ്പ് എന്നിവ സംബന്ധിച്ച് ജീവനക്കാർക്ക് പ്രായോഗിക പരിശീലനം നൽകി. അടിയന്തര സാഹചര്യങ്ങളിലെ ജീവനക്കാരുടെ തയ്യാറെടുപ്പ് വിലയിരുത്തുന്നതിനും രക്ഷാപ്രവർത്തന നടപടികളിൽ പരിശീലനം നൽകുന്നതിനുമായി പ്രായോഗിക ഇവാക്വേഷൻ ഡ്രില്ലും സംഘടിപ്പിച്ചു. കൃത്രിമമായി സൃഷ്ടിച്ച അടിയന്തര സാഹചര്യത്തിൽ ആവശ്യമായ സുരക്ഷാ നടപടികൾ മനസ്സിലാക്കാനും പ്രാവർത്തികമാക്കാനും ജീവനക്കാർക്ക് ഇതിലൂടെ അവസരം ലഭിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന മോക്ഡ്രില്ലിൽ ജീവനക്കാർ സജീവമായി പങ്കെടുത്തു. തൊഴിലിടങ്ങളിൽ ഉയർന്ന സുരക്ഷാബോധവും അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള സജ്ജീകരണവും ഉറപ്പാക്കുന്നതിനുള്ള സൗത്ത് ഇന്ത്യൻ ബാങ്കിന്റെ തുടർച്ചയായ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിശീലനം സംഘടിപ്പിച്ചത്.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു