അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്‌കൂളില്‍ അഖിലകേരള ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്

ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം 25-ന് വൈകീട്ട് 5-ന് ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍ നിര്‍വഹിക്കും

അങ്കമാലി: അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്‌കൂൾ സ്ഥാപക പ്രിൻസിപ്പാൾ ഫാ. ജോൺ പൈനാടത്ത് സി.എം.ഐയുടെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന 20-ാമത് അഖില കേരള വിശ്വജ്യോതി ഇന്റർസ്‌കൂൾ ബാസ്‌കറ്റ്‌ബോൾ ടൂർണമെന്റും വിശ്വജ്യോതി സി.ബി.എസ്.ഇ ഇൻവിറ്റേഷണൽ ബാസ്‌കറ്റ്‌ബോൾ ടൂർണമെന്റും സെപ്റ്റംബർ 25 മുതൽ 28 വരെ സ്‌കൂളിലെ ഫ്ലഡ്-ലിറ്റ് കോർട്ടിൽ നടക്കും. ഫാ. ജോൺ പൈനാടത്ത് എവർ റോളിംഗ് ട്രോഫിക്കായും വിശ്വജ്യോതി എവർ റോളിംഗ് ട്രോഫിക്കായും ആൺകുട്ടികളുടെയും പെൺകുട്ടികളുടെയുമായി 30 ടീമുകൾ മാറ്റുരയ്ക്കും. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും ക്യാഷ് അവാർഡുകളും നൽകും. ടൂർണമെന്റിന്റെ ഉദ്ഘാടനം സെപ്റ്റംബർ 25-ന് വൈകീട്ട് 5-ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ നിർവ്വഹിക്കും. സെപ്റ്റംബർ 28-ന് രാവിലെ 11-ന് നടക്കുന്ന സമാപന സമ്മേളനം സി.എം.ഐ പ്രൊവിൻഷ്യൽ ഫാ. പൗലോസ് കിടങ്ങേൻ സി.എം.ഐ ഉദ്ഘാടനം ചെയ്യും.

ഭിന്നശേഷിക്കാരായ കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ദേശീയതലത്തിലുള്ള വീൽചെയർ ബാസ്‌കറ്റ്‌ബോൾ താരങ്ങളുടെ പ്രത്യേക മത്സരവും സെപ്റ്റംബർ 26-ന് വൈകീട്ട് 6.30-ന് സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ, സെപ്റ്റംബർ 27-ന് വൈകീട്ട് 7 മണിക്ക് പൂർവ്വവിദ്യാർത്ഥികളും ബാസ്‌കറ്റ്‌ബോൾ ഒഫീഷ്യൽസും തമ്മിലുള്ള സൗഹൃദ മത്സരവും കാണികൾക്കായി സൈക്കിൾ ഉൾപ്പെടെയുള്ള സമ്മാനങ്ങളോടെ ലക്കി ഡ്രോ മത്സരങ്ങളും ക്രമീകരിച്ചിട്ടുണ്ടെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു