ഗ്ലാമാനന്ദ് എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ദേശീയ തലത്തിലുള്ള മത്സരം സംഘടിപ്പിക്കുന്നത്.
കൊച്ചി: ഈ വര്‍ഷത്തെ മിസ് യൂണിവേഴ്‌സ് കേരള സൗന്ദര്യമത്സരം മെയ് 22 മുതല്‍ 26 വരെ കൊച്ചി ലെ മെറിഡിയന്‍ ഹോട്ടലില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ക്വീന്‍ ഫ്രെയിം സ്റ്റുഡിയോസ് സംഘടിപ്പിക്കുന്ന മത്സരത്തിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ ബീനാ കണ്ണന്‍ കൊറ്റിയൂറാണ്. ഗ്രാന്‍ഡ് ഫിനാലെ ഉള്‍പ്പെടെ ആറു ദിവസങ്ങളിലായാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. മിസ് യൂണിവേഴ്‌സ് ഇന്ത്യ വേദിയിലേക്കുള്ള കേരളത്തിന്റെ ഔദ്യോഗിക എന്‍ട്രിയാണ് ഈ മത്സരം. ഇതിലെ വിജയിയാകും പിന്നീട് നടക്കുന്ന മിസ് യൂണിവേഴ്‌സ് ഇന്ത്യ മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുക. ഗ്ലാമാനന്ദ് എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ദേശീയ തലത്തിലുള്ള മത്സരം സംഘടിപ്പിക്കുന്നത്. പ്രധാന നഗരങ്ങള്‍, കോളേജുകള്‍, ശീമാട്ടി കൊച്ചി, കോട്ടയം ഷോറൂമുകള്‍ എന്നിവടങ്ങളില്‍ നടക്കുന്ന ഓഡിഷനുകളിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 24 മത്സരാര്‍ത്ഥികളാണ് വേദിയില്‍ കിരീടത്തിനായി മാറ്റുരയ്ക്കുന്നത്. 25 ന് കൊച്ചി ശീമാട്ടിയിലെ ബീന കണ്ണന്‍ കൊറ്റിയൂറില്‍ സെമിഫൈനല്‍ അരങ്ങേറും. ശീമാട്ടി സി.ഇ.ഒയും ലീഡ് ഫാഷന്‍ ഡിസൈനറുമായ ബീനാ കണ്ണന്‍, മിസ് യൂണിവേഴ്‌സ് ഇന്ത്യ 2025 വിജയി മണിക വിശ്വകര്‍മ്മ, മിസ് യൂണിവേഴ്‌സ് ഇന്ത്യ ചെയര്‍മാന്‍ നിഖില്‍ ആനന്ദ് എന്നിവരാണ് സെമിഫൈനല്‍ മത്സരത്തിലെ വിധികര്‍ത്താക്കളായി എത്തുന്നത്. വിജയികള്‍ 26ന് നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ റാംപിലെത്തും. മിസ് ഇന്റര്‍നാഷണല്‍ ഇന്ത്യ റൂഷ് സിന്ധു, മിസ് യൂണിവേഴ്‌സ് ഇന്ത്യ ചെയര്‍മാന്‍ നിഖില്‍ ആനന്ദ്, ഡയറക്ടര്‍ ഓഫ് ഫ്രാഞ്ചയ്‌സ് ഓപ്പറേഷന്‍സ് അംജാദ് ഖാന്‍, മുന്‍ മിസ് യൂണിവേഴ്‌സ് കേരള ഐശ്വര്യ ശ്രീനിവാസന്‍ എന്നിവരടങ്ങുന്ന പാനലായിരിക്കും ഈ വര്‍ഷത്തെ മിസ് യൂണിവേഴ്‌സ് കേരളയെ തിരഞ്ഞെടുക്കുക. അര്‍ച്ചന രവിയാണ് മിസ് യൂണിവേഴ്‌സ് കേരളയുടെ ഡയറക്ടര്‍. കൊറിയോഗ്രാഫര്‍ ഷാം ഖാന്‍ ആണ് പരിപാടിയുടെ ഷോ ഡയറക്ടറും കൊറിയോഗ്രാഫറും. ഗ്രാന്‍ഡ് ഫിനാലെയില്‍ സെലിബ്രിറ്റികള്‍, ഇന്‍ഫഌവന്‍സര്‍മാര്‍, മറ്റു പ്രമുഖര്‍ തുടങ്ങി 350 മുതല്‍ 400 വരെ ക്ഷണിക്കപ്പെട്ട അതിഥികള്‍ പങ്കെടുക്കുമെന്നും സംഘാടകര്‍ അറിയിച്ചു. മിസ് യൂണിവേഴ്‌സ് കേരള ഡയറക്ടര്‍ അര്‍ച്ചന രവി, ശീമാട്ടി സി.ഇ.ഒ ബീനാ കണ്ണന്‍, മിസ് യൂണിവേഴ്‌സ് കേരള 2025 വിജയി ഐശ്വര്യ ശ്രീനിവാസന്‍, റേഡിയന്‍സ് ഫൗണ്ടര്‍ ഡോ.ബസിമ നഹാന്‍, ഡോ.ജിജീസ് ക്ലിനിക്ക് ഫൗണ്ടര്‍ ഡോ. ജിജി സംഷീര്‍, മിസ് യൂണിവേഴ്‌സ് കേരള സ്ട്രാറ്റജിക് പാര്‍ട്ണര്‍ പ്രമോദ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

