കൊച്ചി : കൊച്ചി മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടന്ന ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയുടെ സംസ്ഥാന കായിക മേളയിൽ സുനിത ജോയ് മികച്ച പ്രകടനം കാഴ്ചവെച്ചു. 3000 മീറ്റർ റേസ് വാക്ക്, 1500 മീറ്റർ റേസ്, 4×100 മീറ്റർ റിലേ എന്നിവയിൽ സ്വർണം നേടി. കൂടാതെ വോളിബോളിൽ വെള്ളി മെഡലും സ്വന്തമാക്കി. പനംപിള്ളി നഗർ ശ്രീനിലയത്തിൽ (ഷാരോൺ ഭവൻ) താമസിക്കുന്ന സുനിത ജോയ്, ഹോം ന്യൂസ് പോർട്ടലിന്റെ എഡിറ്ററാണ്. മഹാരാജാസ് കോളജ് സെന്ററിലെ രണ്ടാം വർഷ സൈക്കോളജി വിദ്യാർത്ഥിനിയുമാണ്.

