പെരുമ്പാവൂരില്‍ തരംഗമായി ജിബി പാത്തിക്കല്‍

പെരുമ്പാവൂരിലെ വ്യാപാരസ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്ന പെരുമ്പാവൂര്‍ നിയോജകമണ്ഡലം  ട്വന്റി20-എന്‍ഡിഎ സ്ഥാനാര്‍ഥി ജിബി പാത്തിക്കല്‍
ഓരോ പ്രദേശങ്ങളിലും വോട്ട് തേടിയെത്തുമ്പോള്‍ പൊതുജനങ്ങള്‍ പങ്കുവയ്ക്കുന്ന വിജയപ്രതീക്ഷ വലിയ ഊര്‍ജ്ജമാണ് നല്‍കുന്നതന്ന്  ജിബി  പാത്തിക്കല്‍ വ്യക്തമാക്കി.
പെരുമ്പാവൂര്‍: നാമനിര്‍ദ്ദേശ പത്രിക സൂക്ഷ്മ പരിശോധന കഴിഞ്ഞതോടെ പ്രചാരണ രംഗത്ത് കൂടുതല്‍ സജീവമായിരിക്കുകയാണ് പെരുമ്പാവൂരിലെ ട്വന്റി20-എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജിബി പാത്തിക്കല്‍. കത്തുന്ന മീനച്ചൂടിനെ അവഗണിച്ച് പരമാവധി വ്യക്തികളെ നേരില്‍ക്കണ്ട് വോട്ട് തേടാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇന്നലെ (24.03.26)  വല്ലം  ഫൊറോന പള്ളിയില്‍ രാവിലെയെത്തി വിശ്വാസികളോട് വോട്ട് തേടിയതിന് ശേഷം, ട്രാവന്‍കൂര്‍ പരിസരം, സൗത്ത് വല്ലം, കൊച്ചങ്ങാടി, ഒക്കല്‍, കോടനാട് തുടങ്ങിയ പ്രദേശങ്ങളിലും സ്ഥാനാര്‍ഥി സന്ദര്‍ശനം നടത്തി വോട്ടര്‍മാരെ നേരില്‍ കണ്ട് പിന്തുണ തേടി.
പെരുമ്പാവൂരില്‍ വോട്ട് തേടുന്ന പരുമ്പാവൂര്‍ നിയോജകമണ്ഡലം  ട്വന്റി20-എന്‍ഡിഎ സ്ഥാനാര്‍ഥി ജിബി പാത്തിക്കല്‍
പെരുമ്പാവൂരിലെ വെങ്ങോല സ്വദേശിയായ ജിബി പാത്തിക്കലിന് മണ്ഡലത്തില്‍ പ്രത്യേക പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്തതിനാല്‍ ചെല്ലുന്ന ഒരോ കേന്ദ്രങ്ങളിലും വന്‍ സ്വീകരണമാണ് ജിബി പാത്തിക്കലിന് ലഭിക്കുന്നത്. വ്യക്തിബന്ധങ്ങളുടെ വലിയ ശൃംഖല തന്നെയാണ് ജിബി പാത്തിക്കലിനുളളത്. ഓരോ പ്രദേശങ്ങളിലും വോട്ട് തേടിയെത്തുമ്പോള്‍ പൊതുജനങ്ങള്‍ പങ്കുവയ്ക്കുന്ന വിജയപ്രതീക്ഷ വലിയ ഊര്‍ജ്ജമാണ് നല്‍കുന്നതന്ന്  ജിബി  പാത്തിക്കല്‍ വ്യക്തമാക്കി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു