കൊച്ചി : സിഗ്നിഫൈയുടെ ഇലക്ട്രിക്കൽ ബ്രാൻഡായ ഇക്കോലിങ്ക്, വരാനിരിക്കുന്ന ടി20 സീസണിനായി സൺറൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ ഔദ്യോഗിക പങ്കാളിയായി. ഈ സഹകരണം രാജ്യത്തുടനീളം ബ്രാൻഡിന്റെ ദൃശ്യത വർധിപ്പിക്കുകയും ആരാധകരുമായി കൂടുതൽ അടുത്ത ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നതാണ് ലക്ഷ്യം. മൈതാനങ്ങളിലെ പ്രവർത്തനങ്ങൾ, ഹെൽമെറ്റ് അടക്കമുള്ള ഉപകരണങ്ങളിലെ ബ്രാൻഡ് പ്രദർശനം, സംയോജിത പ്രചാരണങ്ങൾ എന്നിവയിലൂടെ സാന്നിധ്യം ശക്തമാക്കും. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ജനപ്രീതി പ്രയോജനപ്പെടുത്തി ലക്ഷക്കണക്കിന് ആരാധകരിലെത്താൻ ഈ പങ്കാളിത്തം സഹായിക്കും. ഉപഭോക്താക്കളുമായി കൂടുതൽ ബന്ധം സ്ഥാപിച്ച് വിശ്വസനീയമായ ബ്രാൻഡായി ഇക്കോലിങ്കിന്റെ നിലപാട് ശക്തിപ്പെടുത്തുമെന്ന് കമ്പനി അറിയിച്ചു.

