സംസ്ഥാനത്തെയും, തൃക്കാക്കരയുടെയും രാഷ്ട്രീയ അന്തരീക്ഷത്തെ തിളപ്പിച്ച് നിര്‍ത്തിയ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പരസ്യപ്പോരിന് അന്ത്യംകുറിച്ചു.

തൃക്കാക്കര: വര്‍ണ്ണ കാഴ്ചകളോടെയും ,വാദ്യ-മേള ഘോഷയാത്രകളുടെ അകമ്പടിയോടെ തൃക്കാക്കരയെ ആവേശക്കടലാക്കി തൃക്കാക്കര ട്വന്റി20- എന്‍.ഡി.എ സ്ഥാനാര്‍ഥി അഖില്‍ മാരാരുടെ കൊട്ടിക്കലാശം. സംസ്ഥാനത്തെയും, തൃക്കാക്കരയുടെയും രാഷ്ട്രീയ അന്തരീക്ഷത്തെ തിളപ്പിച്ച് നിര്‍ത്തിയ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പരസ്യപ്പോരിന് അന്ത്യംകുറിച്ചു. ദിവസങ്ങള്‍ നീണ്ടു നിന്ന പ്രചരണത്തിന്റെ ക്ലൈമാക്‌സ് കളറാക്കാന്‍ തൃക്കാക്കര മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും ബൈക്ക് റാലിയായി പ്രവര്‍ത്തകര്‍ വൈറ്റില ജങ്ഷനില്‍ എത്തിച്ചേര്‍ന്നതോടെ ആവേശം പരകോടിയിലെത്തി. പ്രവര്‍ത്തകര്‍ ഉറക്കെ മുദ്രാവാക്യം വിളിച്ചും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്ക് അഭിവാദ്യം അര്‍പ്പിച്ചുമായിരുന്നു കൊട്ടിക്കലാശം. തൃക്കാക്കരയില്‍ ഇത്തവണ അഖില്‍ മാരാര്‍ പുതുചരിത്രമെഴുതുമെന്ന് ഉറപ്പിക്കുന്നതായിരുന്നു കലാശകൊട്ട്. എന്‍.ഡി.എ സ്ഥാനാര്‍ഥി അഖില്‍ മാരാരുടെ കൊട്ടിക്കലാശത്തില്‍ സ്ത്രീകളുടെയും, യുവാക്കളുടെയും പങ്കാളിത്വം ശ്രദ്ദേയമായി. എന്‍.ഡി.എ മണ്ഡലം. ജില്ലാ നേതാക്കള്‍ പങ്കെടുത്തതോടെ ആവേശം അണപൊട്ടിയാണ് പരസ്യ പ്രചരണത്തിന്റെ കൊടിയിറങ്ങിയത്.

