ചെന്നൈയിലെ അശോക് നഗറിന് ഇനി കൂടുതല്‍ സുരക്ഷ; 100 സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചു

 

ചെന്നൈ: പൊതുജന സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും സമൂഹത്തിന് കൂടുതല്‍ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ഐസിഎല്‍ ഫിന്‍കോര്‍പും, ലയണ്‍സ് ക്ലബ്ബും തമിഴ്നാട് പോലീസും സംയുക്തമായി അശോക് നഗറില്‍ 100 സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തി. പ്രദേശവാസികള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതില്‍ ഐസിഎല്‍ ഫിന്‍കോര്‍പിനുള്ള പ്രതിബദ്ധതയും കൂട്ടായ പൗര പ്രവര്‍ത്തനത്തിന്റെ പ്രാധാന്യവും വ്യക്തമാക്കുന്നതാണ് ഈ സംരംഭം. ആര്‍ത്രീ അശോക് നഗര്‍ പോലീസ് സ്റ്റേഷന്‍, ചെന്നൈയില്‍ നടന്ന ചടങ്ങില്‍ എല്‍എസിടിസി ഗുഡ്വില്‍ അംബാസഡറും ഐസിഎല്‍ ഫിന്‍കോര്‍പ് സിഎംഡി യുമായ അഡ്വ. കെ. ജി. അനില്‍ കുമാര്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഐസിഎല്‍ ഫിന്‍കോര്‍പ്, വൈസ് ചെയര്‍മാനും സിഇഒയുമായ ഉമ അനില്‍ കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ടി. നഗര്‍ ഡിസ്ട്രിക്ട് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് എസ്. കുത്തലിംഗം, അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസ് ആര്‍. ആല്‍ഡ്രിന്‍, ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് എസ്. സതീഷ് കുമാര്‍, ആര്‍ ത്രീ അശോക് നഗര്‍ പോലീസ് സ്റ്റേഷന്‍ , ഡോ.ജി. മണിലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

സ്വര്‍ണ്ണപ്പണയത്തിലും മറ്റ് സാമ്പത്തിക സേവനങ്ങളിലും മുന്‍പന്തിയിലുള്ള പ്രമുഖ എന്‍.ബി.എഫ്.സി ആയ ഐസിഎല്‍ ഫിന്‍കോര്‍പ് പൊതുജന സുരക്ഷയ്ക്കും അയല്‍പക്ക നന്മയ്ക്കുമായി നിരവധി സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടാറുണ്ടെന്നും സന്നദ്ധ സംഘടനകള്‍, നിയമപാലകര്‍, കോര്‍പ്പറേറ്റ് പങ്കാളികള്‍ എന്നിവര്‍ കൈകോര്‍ക്കുന്നതിലൂടെ സുരക്ഷിതമായ ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ സാധിക്കുമെന്നതിന്റെ തെളിവാണ് ഈ പുതിയ നീക്കമെന്നും ഐസിഎല്‍ ഫിന്‍കോര്‍പ് സിഎംഡി യുമായ അഡ്വ. കെ. ജി. അനില്‍ കുമാര്‍, വൈസ് ചെയര്‍മാനും സിഇഒയുമായ ഉമ അനില്‍ കുമാര്‍ എന്നിവര്‍ പറഞ്ഞു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു