യുവതലമുറയില്‍ ആരോഗ്യബോധം വളര്‍ത്തുന്നതില്‍ കോളേജുകള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്നും ഇത്തരം പരിപാടികള്‍ അറിവും പ്രവര്‍ത്തനവും തമ്മിലുള്ള അന്തരം കുറയ്ക്കാന്‍ സഹായിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി: സ്ത്രീകളുടെ ആരോഗ്യവും ക്ഷേമവും സമൂഹത്തിന്റെ സമഗ്ര വികസനവുമായി ചേര്‍ത്ത് കാണേണ്ട പ്രധാന ഘടകമാണെന്ന് ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. പബ്ലിക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ യുവജനവിഭാഗമായ യങ് കമ്മ്യൂണിക്കേറ്റേഴ്‌സ് ക്ലബ്, തേവര കോളേജ് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊച്ചിയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ‘ഹാര്‍ട്ടിയന്‍ വിമണ്‍ ഹെല്‍ത്ത് സമ്മിറ്റി’യുടെ ഔദ്യോഗിക പ്രഖ്യാപനവും ലോഗോ പ്രകാശനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവതലമുറയില്‍ ആരോഗ്യബോധം വളര്‍ത്തുന്നതില്‍ കോളേജുകള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്നും ഇത്തരം പരിപാടികള്‍ അറിവും പ്രവര്‍ത്തനവും തമ്മിലുള്ള അന്തരം കുറയ്ക്കാന്‍ സഹായിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 2026 ജൂണ്‍ 3-ന് തേവര കോളേജില്‍ നടക്കുന്ന സമ്മിറ്റില്‍ ആരോഗ്യരംഗത്തെ വിദഗ്ധര്‍, വിദ്യാര്‍ത്ഥികള്‍, പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നും പറഞ്ഞു.
ചടങ്ങില്‍ സമ്മിറ്റിന്റെ ലോഗോ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഡോ. കെ. ചിത്രതാരയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. തേവര കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. സി.എസ്. ബിജു അധ്യക്ഷത വഹിച്ചു.
വി പി എസ് ലേക്ക്‌ഷോര്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. കെ. ചിത്രതാര, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊച്ചി പ്രസിഡന്റ് ഡോ. അതുല്‍ ജോസഫ് മാനുവല്‍, എസ് എച്ച് ഇന്‍സ്റ്റിറ്റിയൂഷന്‍സ് മാനേജര്‍ റവ. ഫാദര്‍ വര്‍ഗീസ് കാച്ചപ്പിള്ളി, പബ്ലിക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ നാഷണല്‍ ഗവണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. ടി വിനയ് കുമാര്‍, പി ആര്‍ സി ഐ -വൈ സി സി കേരള ഡയറക്ടര്‍ സുജിത് നാരായണന്‍, ചെയര്‍മാന്‍ റാം സി മേനോന്‍ എന്നിവര്‍ സംസാരിച്ചു.


