പാവക്കുളത്ത് ഗോദാനം നടത്തി ദമ്പതികള്‍

എറണാകുളം കലൂര്‍ പാവക്കുളം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ദമ്പതികളായ അഡ്വ. ഷിന്‍ജോയ്, ജീജ ഭായ് എന്നിവര്‍ ചേര്‍ന്ന്  പശുക്കളെ സമര്‍പ്പിക്കുന്നു. വിശ്വഹിന്ദു പരിഷത്ത് ദേശീയ ജോയിന്റ് സെക്രട്ടറി സ്ഥാണുമാലയന്‍, ക്ഷേത്രം മേല്‍ശാന്തി ഏഴിക്കോട് കൃഷ്ണദാസ് നമ്പൂതിരി തുടങ്ങിയവര്‍ സമീപം
ഗോദാനം നടത്തി മാതൃകയായ ദമ്പതികളെ വിശ്വഹിന്ദു പരിഷത്ത് ഭാരവാഹികള്‍ പൊന്നാട അണിയിച്ച് ആദരിച്ചു.
കൊച്ചി : എറണാകുളം കലൂര്‍ പാവക്കുളം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ വെച്ചൂര്‍ പശുക്കളെ സമര്‍പ്പിച്ച് ദമ്പതികള്‍. അഡ്വ. ഷിന്‍ജോയ്, ജീജ ഭായ് എന്നീ ദമ്പതികളാണ് രണ്ട് വെച്ചൂര്‍ പശുക്കളെ പാവക്കുളം ശ്രീമഹാദേവര്‍ക്ക് സമര്‍പ്പിച്ചത്. സമര്‍പ്പണ ചടങ്ങിനോടനുബന്ധിച്ച് ക്ഷേത്രം തന്ത്രിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ പ്രത്യേക പൂജകള്‍ നടന്നു. ഗോദാനം നടത്തി മാതൃകയായ ദമ്പതികളെ വിശ്വഹിന്ദു പരിഷത്ത് ഭാരവാഹികള്‍ പൊന്നാട അണിയിച്ച് ആദരിച്ചു. വിശ്വഹിന്ദു പരിഷത്ത് ദേശീയ ജോയിന്റ് സെക്രട്ടറി സ്ഥാണുമാലയന്‍ ഗോസംരക്ഷണ പ്രഭാഷണം നടത്തി. സംസ്ഥാന സംഘടനാ സെക്രട്ടറി കെ. ആര്‍. കണ്ണന്‍, സംസ്ഥാന ജോയിന്റ് സെക്രട്ടറി  അഭിനു സുരേഷ്, സംസ്ഥാന ട്രഷറര്‍
വി. ശ്രീകുമാര്‍, സംസ്ഥാന സമിതി അംഗങ്ങളായ അഭിനു സുരേഷ്, ബജ്‌രംഗ്ദള്‍ ജില്ലാ അധ്യക്ഷന്‍  ശ്രീകുമാര്‍, ജില്ലാ സെക്രട്ടറി  പി. കെ ജയേഷ് , ജില്ലാ സമ്പര്‍ക്ക പ്രമുഖ്  മുരളി കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വംശനാശഭീഷണി നേരിടുന്ന നാടന്‍ പശുക്കളെ സംരക്ഷിക്കുന്നതിനും ക്ഷേത്ര ആചാരങ്ങള്‍ക്ക് ശുദ്ധമായ പാല്‍ ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഗോദാനം നടത്തിയത്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു