രാജ്യത്തെ വിവിധ സോണുകളില്‍ വിജയിച്ച 16 സര്‍വകലാശാലകളിലെ വനിതാ താരങ്ങള്‍ പങ്കെടുക്കും.
കൊച്ചി : മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തില്‍ സ്വാമി ശാശ്വതികാനന്ദ കോളേജ്, പൂത്തോട്ടയില്‍ സംഘടിപ്പിക്കുന്ന സൗത്ത് സോണ്‍ ആന്‍ഡ് ഓള്‍ ഇന്ത്യ ഇന്റര്‍ യൂണിവേഴ്‌സിറ്റി വനിത ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് നാളെ (മാര്‍ച്ച് 23) ആരംഭിക്കും. ഏപ്രില്‍ 1 വരെ നടക്കുന്ന മത്സരങ്ങളുടെ ഉദ്ഘാടനം തൃപ്പൂണിത്തുറ എം.എല്‍.എ കെ. ബാബു നിര്‍വഹിക്കും..
മാര്‍ച്ച് 22 മുതല്‍ ആരംഭിക്കുന്ന സൗത്ത് സോണ്‍ മത്സരങ്ങളില്‍ ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, പുതുച്ചേരി, കേരളം എന്നീ ദക്ഷിണ സംസ്ഥാനങ്ങളില്‍ നിന്ന് വനിതാ താരങ്ങള്‍ പങ്കെടുക്കും. മാര്‍ച്ച് 26-ന് നടക്കുന്ന സമാപന ചടങ്ങില്‍ അന്താരാഷ്ട്ര താരം എ.എ. അനില്‍ സമ്മാനദാനം നിര്‍വഹിക്കും. തുടര്‍ന്ന് മാര്‍ച്ച് 28 മുതല്‍ ഓള്‍ ഇന്ത്യ ഇന്റര്‍ യൂണിവേഴ്‌സിറ്റി മത്സരങ്ങള്‍ ആരംഭിക്കും. രാജ്യത്തെ വിവിധ സോണുകളില്‍ വിജയിച്ച 16 സര്‍വകലാശാലകളിലെ വനിതാ താരങ്ങള്‍ പങ്കെടുക്കും. മത്സരങ്ങളുടെ ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദ് കുമാര്‍ നിര്‍വഹിക്കും. ഏപ്രില്‍ 1-ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ അര്‍ജുന അവാര്‍ഡ് ജേതാവ് ടോം ജോസ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും.

