ഈ പുരസ്‌കാരം ബ്രാന്‍ഡിന്റെ ഡിസൈന്‍ മികവ് വീണ്ടും തെളിയിക്കുന്നതാണെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി
കൊച്ചി : ജാവ യെസ്ഡി മോട്ടോര്‍സൈക്കിളുകളുടെ യെസ്ഡി റോഡ്സ്റ്റര്‍ ‘കാര്‍ ആന്‍ഡ് ബൈക്ക്’ നല്‍കുന്ന ‘ബൈക്ക് ഡിസൈന്‍ ഓഫ് ദ ഇയര്‍’ പുരസ്‌കാരം നേടി. ബോള്‍ഡും മസിലാര്‍ ലുക്കും കൊണ്ട് ശ്രദ്ധേയമായ ഈ ബൈക്ക്, ക്രൂസര്‍ സ്റ്റാന്‍സും റോഡ്സ്റ്റര്‍ എര്‍ഗണോമിക്‌സും സംയോജിപ്പിക്കുന്നതാണ്. സോളോ സീറ്റും ഡ്യുവല്‍ സീറ്റും തമ്മില്‍ എളുപ്പത്തില്‍ മാറ്റാനാകുന്ന മോഡുലാര്‍ ഡിസൈന്‍ ഇതിന്റെ പ്രത്യേകതയാണ്.
യെസ്ഡിയുടെ പാരമ്പര്യത്തെ ഓര്‍മ്മിപ്പിക്കുന്ന സ്‌കള്‍പ്റ്റഡ് ഫ്യൂവല്‍ ടാങ്കും ബൈക്കിന്റെ ആകര്‍ഷണമാണ്. 350സിസി എന്‍ജിനും 6-സ്പീഡ് ഗിയര്‍ബോക്‌സും മികച്ച പ്രകടനവും സുഖകരമായ യാത്രയും ഉറപ്പാക്കുന്നു. ഈ പുരസ്‌കാരം ബ്രാന്‍ഡിന്റെ ഡിസൈന്‍ മികവ് വീണ്ടും തെളിയിക്കുന്നതാണെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി

