ട്രോമാസികോണ്‍ 2026 ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തു

ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ട്രോമ ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍' കോലഞ്ചേരി എം.ഒ.എസ്.സി മെഡിക്കല്‍ കോളേജില്‍ സംഘടിപ്പിച്ച 13-ാമത് ദേശീയ സമ്മേളനം ട്രോമസിക്കോണ്‍2026  വി.പി. സജീന്ദ്രന്‍ എം.എല്‍.എ.ഉദ്ഘാടനം ചെയ്യുന്നു. ഡോ.പി.ആര്‍. റെന്‍ജിന്‍ , ഡോ. എന്‍.ആര്‍.സജികുമാര്‍ , അജു ജേക്കബ്, ഡോ. വര്‍ഗീസ് പോള്‍, ഡോ. രാജശേഖര്‍ മോഹന്‍, പ്രൊഫ. ഡോ. കെ.കെ. ദിവാകര്‍, ഡോ. ഗിരീഷ് ബക്ഷി, ഡോ. സന്തോഷ് ബാലകൃഷ്ണന്‍, ഡോ. സന്തോഷ് ജോണ്‍ എബ്രഹാം, ഫാ. ജോണ്‍ കുര്യാക്കോസ് എന്നിവര്‍ സമീപം
കൊച്ചി : ആരോഗ്യമേഖലയില്‍ കേരളം ഇന്ന് ലോകരാജ്യങ്ങള്‍ക്ക് തന്നെ മാതൃകയാണെന്നും, കുറഞ്ഞ ചെലവില്‍ ലോകനിലവാരത്തിലുള്ള ചികിത്സ ലഭ്യമാക്കാന്‍ കഴിയുന്നതുകൊണ്ടാണ് വിദേശ രാജ്യങ്ങളില്‍ നിന്നുപോലും ആളുകള്‍ ഇവിടെ ചികിത്സ തേടിയെത്തുന്നതെന്നും  വി. പി. സജീന്ദ്രന്‍ എം.എല്‍.എ. കോലഞ്ചേരി മലങ്കര ഓര്‍ത്തോഡക്‌സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ മിഷന്‍ (എം.ഒ.എസ്.സി.) മെഡിക്കല്‍ കോളേജില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ട്രോമ ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍’ സംഘടിപ്പിച്ച 13-ാമത് ദേശീയ സമ്മേളനം ‘ട്രോമാസികോണ്‍ 2026’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതീക്ഷിക്കാതെ ഉണ്ടാകുന്ന ട്രോമ, എമര്‍ജന്‍സി സാഹചര്യങ്ങളെ നേരിടാന്‍ ആശുപത്രികളെയും ആരോഗ്യ പ്രവര്‍ത്തകരെയും സജ്ജരാക്കുക, മെഡിക്കല്‍ രംഗത്തെ സാങ്കേതിക മുന്നേറ്റങ്ങള്‍ പ്രയോജനപ്പെടുത്തി രോഗീപരിചരണം കൂടുതല്‍ മെച്ചപ്പെടുത്തുക എന്നിവയാണ് ഈ ദേശീയ സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം. കോലഞ്ചേരി മെഡിക്കല്‍ കോളജിലെ  ജനറല്‍ സര്‍ജറി, ക്രിട്ടിക്കല്‍ കെയര്‍, എമര്‍ജന്‍സി മെഡിസിന്‍ വിഭാഗങ്ങള്‍ സംയുക്തമായി സംഘടിപ്പിച്ച സമ്മേളനത്തില്‍ അസോസിയേഷന്‍ ഓഫ് സര്‍ജന്‍സ് ഓഫ് ഇന്ത്യ (എഎസ്‌ഐ) കേരള ചാപ്റ്ററിന്റെ വാര്‍ഷിക സി.എം.ഇ പ്രോഗ്രാമും നടന്നു.
ചടങ്ങില്‍ എം.ഒ.എസ്.സി. മെഡിക്കല്‍ മിഷന്‍ സെക്രട്ടറിയും  സി.ഇ.ഒയുമായ അജു ജേക്കബ്,
കോളേജ് ഡീന്‍ പ്രൊഫ. ഡോ. കെ. കെ. ദിവാകരന്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ട്രോമറ്റോളജി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ പ്രസിഡന്റ് ഡോ. രാജശേഖര്‍ മോഹന്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ട്രോമറ്റോളജി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ സെക്രട്ടറി ഡോ.ഗിരീഷ് ബക്ഷി, എ.എസ്.ഐ. കേരള ചാപ്റ്റര്‍ പ്രസിഡന്റ് പ്രൊഫ. ഡോ. സജി കുമാര്‍, എ.എസ്.ഐ കേരള ചാപ്റ്റര്‍ സെക്രട്ടറി ഡോ. ആര്‍.പി.രെഞ്ചിന്‍,  ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ. വര്‍ഗീസ് പോള്‍, സയന്റിഫിക് കമ്മിറ്റി ചെയര്‍മാന്‍ ഡോ. സന്തോഷ് ബാലകൃഷ്ണന്‍  തുടങ്ങിയവര്‍
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു