ഇരിങ്ങാലക്കുട: വസ്ത്രവ്യാപാര-ഫാഷന്‍ രംഗത്തെ പ്രമുഖ ബ്രാന്‍ഡായ ‘ടൂലൈന്‍’ ഡിജിറ്റല്‍ റീട്ടെയ്ല്‍ മേഖലയിലേക്ക് ചുവടുവെക്കുന്നു. ബ്രാന്‍ഡിന്റെ പുതിയ സംരംഭമായ ‘ടൂലൈന്‍ ഓണ്‍ലൈന്‍ സ്റ്റോര്‍’ ജൂണ്‍ 6 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ഇരിങ്ങാലക്കുട സിന്ധു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ ഉദ്ഘാടനം ചെയ്യും. ടൂലൈന്‍ മാനേജിംഗ് ഡയറക്ടറും ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് ഹോള്‍ടൈം ഡയറക്ടറും സി.ഇ.ഒയുമായ ഉമ അനില്‍കുമാറാണ് ഓൺലൈൻ സ്റ്റോറിന്റെ ലോഞ്ചിംഗ് നിര്‍വഹിക്കുന്നത്. ചടങ്ങില്‍ ഐ.സി.എല്‍ സി.എം.ഡി അഡ്വ. കെ.ജി അനില്‍കുമാര്‍ മുഖ്യാതിഥിയായിരിക്കും.
വിപണിയിലെ മാറുന്ന ഉപഭോക്തൃ ശീലങ്ങളും ഇ-കോമേഴ്‌സ് സാധ്യതകളും മുന്നില്‍ കണ്ടാണ് ടൂലൈന്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്ക് ബിസിനസ് വ്യാപിപ്പിക്കുന്നത്. പരമ്പരാഗത ശൈലികളും ആധുനിക ഫാഷന്‍ ട്രെന്‍ഡുകളും സമന്വയിപ്പിച്ചുകൊണ്ടുള്ള വിപുലമായ കളക്ഷനുകളാണ് പുതിയ ഓൺലൈൻ സ്റ്റോറിലൂടെ ബ്രാൻഡ് വിപണിയിലെത്തിക്കുന്നത്.
ഇന്ത്യന്‍ ഫാഷന്‍ വിപണിയില്‍ ഏറെ പ്രിയപ്പെട്ട സാരികളുടെ വൈവിധ്യമാര്‍ന്ന ശേഖരത്തിനാണ് ഓണ്‍ലൈന്‍ സ്റ്റോറില്‍ മുൻഗണന നൽകിയിരിക്കുന്നത്. നിലവില്‍ വിപണിയില്‍ ട്രെന്‍ഡിംഗ് ആയ ഓര്‍ഗന്‍സ, ഷിഫോണ്‍ സാരികള്‍ മുതല്‍ പരമ്പരാഗത പട്ടുസാരികള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ ഓര്‍ഗന്‍സ, ഷിഫോണ്‍, ജോര്‍ജറ്റ് ഫ്‌ലോറല്‍ പ്രിന്റുകള്‍, സീക്വിന്‍ വര്‍ക്കുകള്‍, ക്രെയ്പ്, ടിഷ്യു തുടങ്ങിയ വിവിധ മെറ്റീരിയലുകളിലുള്ള ഡിസൈനര്‍ വസ്ത്രങ്ങളും പ്ലാറ്റ്‌ഫോമിൽ ലഭ്യമാകും. പ്രമുഖ ഡിസൈനര്‍മാര്‍ രൂപകല്‍പ്പന ചെയ്ത കളക്ഷനുകളിലൂടെ പ്രീമിയം ഫാഷന്‍ വസ്ത്ര വിപണിയില്‍ ശക്തമായ സാന്നിധ്യമാകാനാണ് കമ്പനി ലക്ഷ്യമിടുന്നത്.


