യു.എസ്.ടി. ഇറ്റാൽഡിസൈനിന്റെ ഭൂരിപക്ഷ ഓഹരി ഏറ്റെടുത്തു

തിരുവനന്തപുരം: പ്രമുഖ എ.ഐ, ടെക്‌നോളജി ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു.എസ്.ടി. (UST), ഓഡി ഗ്രൂപ്പിന്റെ ഭാഗമായിരുന്ന പ്രമുഖ വാഹന ഡിസൈൻ, എൻജിനീയറിംഗ് കമ്പനിയായ ഇറ്റാൽഡിസൈനിന്റെ (Italdesign) ഭൂരിപക്ഷ ഓഹരി ഏറ്റെടുക്കൽ വിജയകരമായി പൂർത്തിയാക്കി. ആറ് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഇറ്റാൽഡിസൈനിന്റെ ആഗോളതലത്തിൽ ശ്രദ്ധേയമായ ഓട്ടോമോട്ടീവ് ഡിസൈൻ, എൻജിനീയറിംഗ് വൈദഗ്ധ്യവും യു.എസ്.ടിയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ എൻജിനീയറിംഗ്, സോഫ്റ്റ്‌വെയർ-ഡിഫൈൻഡ് വാഹന സാങ്കേതികവിദ്യകളിലെ കഴിവുകളും ഇതോടെ ഒരുമിക്കുന്നു.

എ.ഐ അധിഷ്ഠിതവും സോഫ്റ്റ്‌വെയർ കേന്ദ്രീകൃതവുമായ വാഹന ആർക്കിടെക്ചറുകളിലേക്കുള്ള ആഗോള ഓട്ടോമോട്ടീവ് വ്യവസായത്തിന്റെ മാറുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് ഈ തന്ത്രപ്രധാന പങ്കാളിത്തം ലക്ഷ്യമിടുന്നത്. വാഹന രൂപകൽപ്പനയിലെ മനുഷ്യസൃഷ്ടിപരമായ കഴിവുകളും അത്യാധുനിക ഡിജിറ്റൽ സാങ്കേതികവിദ്യകളും സംയോജിപ്പിച്ച് ആശയ രൂപീകരണം മുതൽ വൻതോതിലുള്ള ഉൽപ്പാദനം വരെയുള്ള അടുത്ത തലമുറ വാഹന വികസന പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാക്കാൻ ഇരു കമ്പനികളും ലക്ഷ്യമിടുന്നു. ഇടപാട് പൂർത്തിയായതിനു ശേഷവും ഇറ്റാൽഡിസൈൻ നിലവിലെ ബ്രാൻഡ് നാമത്തിൽ തന്നെ പ്രവർത്തനം തുടരും. കമ്പനിയുടെ അടിസ്ഥാന മൂല്യങ്ങളും പാരമ്പര്യവും നിലനിർത്തുന്നതിനൊപ്പം യു.എസ്.ടിയുടെ ആഗോള സാന്നിധ്യവും വിപുലമായ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ ശേഷികളും പ്രയോജനപ്പെടുത്തും.

ഏറ്റെടുക്കലിനെക്കുറിച്ച് യു.എസ്.ടിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ വിജയ് പദ്മനാഭൻ പറഞ്ഞു, ദീർഘവീക്ഷണമുള്ള ആശയങ്ങളെ യാഥാർഥ്യമാക്കുന്നതിൽ ഇറ്റാൽഡിസൈൻ നേടിയ സാങ്കേതിക മികവും മികച്ച മനുഷ്യവിഭവശേഷിയും തെളിയിക്കപ്പെട്ട പ്രവർത്തന പരിചയവും ഈ നിക്ഷേപത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതായി. യു.എസ്.ടിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഗിൽറോയ് മാത്യു പറഞ്ഞു, ഡിസൈൻ മികവിലും എൻജിനീയറിംഗ് നിലവാരത്തിലും വിട്ടുവീഴ്ച ചെയ്യാതെ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതിനുള്ള സമയം കുറയ്ക്കാൻ ഇരു സ്ഥാപനങ്ങളുടെയും സഹകരണം ഉപഭോക്താക്കളെ സഹായിക്കുമെന്ന്. ഇറ്റാൽഡിസൈൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അന്റോണിയോ കാസു അഭിപ്രായപ്പെട്ടത്, യു.എസ്.ടിയുടെ ആഗോള ശൃംഖലയും എ.ഐ ശേഷികളും ഉപയോഗപ്പെടുത്തി സ്മാർട്ട്, കണക്റ്റഡ്, സുസ്ഥിര മൊബിലിറ്റി സൊല്യൂഷനുകൾ ആഗോള വിപണികളിലേക്ക് കൂടുതൽ വ്യാപിപ്പിക്കാൻ ഇറ്റാൽഡിസൈനിന് സാധിക്കുമെന്നാണ്.

യു.എസ്.ടിയുടെയും ഇറ്റാൽഡിസൈന്റെയും ഈ കൂട്ടായ്മ ഓട്ടോമോട്ടീവ് വ്യവസായത്തിലെ ഡിസൈൻ, എൻജിനീയറിംഗ്, എ.ഐ, ഡിജിറ്റൽ സാങ്കേതികവിദ്യകൾ എന്നിവയുടെ സംയോജനത്തിന് പുതിയ സാധ്യതകൾ തുറക്കുന്നതോടൊപ്പം ഭാവിയിലെ സോഫ്റ്റ്‌വെയർ അധിഷ്ഠിത വാഹനങ്ങളുടെ വികസനത്തിന് കൂടുതൽ വേഗവും കാര്യക്ഷമതയും നൽകുമെന്നും പ്രതീക്ഷിക്കുന്നു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു