ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തു

ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ദീര്‍ഘകമാലയമായി ചികില്‍സയിലായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി:  ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തു. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ദീര്‍ഘകമാലയമായി ചികില്‍സയിലായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്തിടെ ആശുപത്രി വാസം കഴിഞ്ഞ് മടങ്ങിയെത്തി വിശുദ്ധവാര ശുശ്രൂഷകളില്‍ പങ്കെടുത്തിരുന്നുന്നു. ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടര്‍ന്ന് ഇറ്റാലിയന്‍ വംശജനയാ അര്‍ജ്ജന്റീനക്കാരന്‍ കര്‍ദ്ദിനാള്‍ ഹോര്‍ഹെമാരിയോ ബെര്‍ഗോളിയെ 2013 ഏപ്രില്‍ 13 നാണ് 266ാം മാര്‍പാപ്പയായി  തിരഞ്ഞെടുത്തത്. തുടര്‍ന്ന് ഫ്രാന്‍സിസ് അഥവാ ഫ്രാന്‍സിസ്‌കോ എന്ന പേരു സ്വീകരിച്ചുകൊണ്ട് അദ്ദേഹം കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും  വത്തിക്കാന്‍ രാജ്യത്തിന്റെ തലവനുമായി സ്ഥാനമേറ്റു.

വിശുദ്ധ ഫ്രാന്‍സിസ് അസീസിയോടുള്ള ആദരസൂചകമായിട്ടായിരുന്നു ഫ്രാന്‍സിസ് എന്ന പേര് അദ്ദേഹം സ്വീകരിച്ചത്. ഈശോ സഭയില്‍ നിന്നുള്ള പ്രഥമ മാര്‍പാപ്പയെന്നതിലുപരമ ആയിരം വര്‍ഷത്തിനിടയില്‍ യൂറോപ്യന്‍ അല്ലാത്ത പ്രഥമ മാര്‍പാപ്പയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. 22ാം വയസിലാണ് അദ്ദേഹം ഈശോ സഭയില്‍ ചേര്‍ന്ന്് വൈദിക പഠനം ആരംഭിച്ചത്. വൈദികനായതിനു ശേഷം സാഹിത്യം, മനശാസ്ത്രം, തത്വശാസ്ത്രം എന്നിവയില്‍ അധ്യാപകനായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. 1973 മുതല്‍ 79 വരെ അര്‍ജ്ജന്റീനിയയിലെ ജെസ്യുൂട്ട് പ്രൊവിന്‍ഷ്യാളായിരുന്നു. 1980 ല്‍ സെമിനാരി റെക്ടര്‍ ആയി.1992 ല്‍ ബുവാനോസ് ഐരിസിന്റെ സഹായമെത്രാനായി.1998ല്‍ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. റോമന്‍ കൂരിയയില്‍ നിരവധി പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു